വൈത്തിരിയില്‍ കാട്ടാനയുടെ ആക്രമണം; വീട് തകര്‍ത്തു, ഒരാള്‍ക്ക് കുത്തേറ്റു

Published : Jul 12, 2022, 10:55 AM IST
 വൈത്തിരിയില്‍ കാട്ടാനയുടെ ആക്രമണം; വീട് തകര്‍ത്തു, ഒരാള്‍ക്ക് കുത്തേറ്റു

Synopsis

വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന ഗൃഹനാഥനായ കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. 

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം.  വൈത്തിരിയില്‍ വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തൈലക്കുന്ന് പടിഞ്ഞാറെ പുത്തന്‍പുര കുഞ്ഞിരാമനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായായിരുന്നു സംഭവം. വൈത്തിരി തൈലക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് കുഞ്ഞിരാമനെ ആക്രമിച്ചതെന്നാണ് വിവരം. 

വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിരാമനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് നിന്ന് ആന തിരികെ കാട്ടിലേക്ക് തന്നെ പോയോ എന്നതടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയാണ്. വൈത്തിരി ടൗണ്‍ അടക്കമുള്ള പ്രദേശത്ത് മുമ്പ് കാട്ടാനകള്‍ എത്താറുണ്ടായിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Read More : കാടിനുള്ളിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം: വനിതാ വ്ളോഗറെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ്

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ