താമരശ്ശേരിയിൽ ഹോട്ടൽ ജീവനക്കാരനു നേരെ മുഖംമൂടി ആക്രമ‌ണം

Published : Jun 22, 2019, 12:58 PM ISTUpdated : Jun 22, 2019, 01:07 PM IST
താമരശ്ശേരിയിൽ ഹോട്ടൽ ജീവനക്കാരനു നേരെ മുഖംമൂടി ആക്രമ‌ണം

Synopsis

സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടൽ ജീവനക്കാരന് നേരെ മുഖം മൂടി ആക്രമ‌ണം. ശ്രീഹരി ഹോട്ടൽ ജീവനക്കാരനും ഹോട്ടൽ ഉടമ ശ്രീഹരി ശ്രീധരന്റെ സഹോദരനുമായ ചപ്പങ്ങാതോട്ടത്തിൽ രാധാകൃഷ്ണനു നേരെയാണ് ആക്രമം നടന്നത്. ഇന്നു രാവിലെ 5.15ന് തന്റെ വീട്ടിൽ നിന്നും കടയിലേയ്ക്ക് വരുന്ന വഴി താമരശ്ശേരി കൃഷിഭവൻ റോഡിന് സമീപത്തു വച്ചായിരുന്നു സംഭവം. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൂന്നു പേരടങ്ങുന്ന മുഖം മറച്ച സംഘമാണ് തന്നെ ആക്രമിച്ചതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. തന്റെ അറിവിൽ ഏതെങ്കിലും തരത്തിലുള്ള ശത്രുക്കൾ ഉള്ളതായി അറിയില്ലെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു