വടകരയിൽ വീട് കയറി ആക്രമണം; അഞ്ചം​ഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ; കാരണം വസ്തുതർക്കമെന്ന് പൊലീസ്

Published : Nov 12, 2024, 08:39 PM IST
വടകരയിൽ വീട് കയറി ആക്രമണം; അഞ്ചം​ഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ; കാരണം വസ്തുതർക്കമെന്ന് പൊലീസ്

Synopsis

കോഴിക്കോട് ജില്ലയിലെ വടകരയിൽ വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ ക്വട്ടേഷൻ സം​ഘം അറസ്റ്റിൽ. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരയിൽ വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ ക്വട്ടേഷൻ സം​ഘം അറസ്റ്റിൽ. വടകര പുത്തൂർ ശ്യാം നിവാസിൽ മനോഹരൻ, വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ്, കാഞ്ഞിരവള്ളി കുനിയിൽ വിജീഷ്, പട്ടർ പറമ്പത്ത് രഞ്ജിത്ത്, ചുണ്ടയിൽ മനോജൻ എന്നിവരെയാണ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് റിട്ട. പോസ്റ്റ് മാനായ പാറേമ്മൽ രവീന്ദ്രനെയും മകൻ ആദർശിനെയും മുഖം മൂടി ധരിച്ച അക്രമി സംഘം വീട്ടിൽ കയറി  അക്രമിച്ചത്. കേസിൽ അറസ്റ്റിലായ മനോഹരനാണ്. രവീന്ദ്രനെ അക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്. ഇവർ തമ്മിലുള്ള ഭൂമി സംബന്ധമായ തർക്കമാണ് ക്വട്ടേഷന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. 

PREV
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു