
കൊച്ചി: എറണാകുളം കാക്കനാട് അമ്പാടി മൂല റോഡിൽ വാഹനങ്ങള്‍ കൂട്ടയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. എൻജിഒ ക്വാർട്ടേഴ്സ് നിന്നും വന്ന കാർ എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. കാറിൻ്റെ പിന്നിൽ വന്ന ബൈക്ക് കാറിലിടിച്ചു. ഓട്ടോ ഡ്രൈവർ ഒ എം ബഷീറിന് തലക്ക് പരിക്കുണ്ട്. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അനിൽകുമാർ, കാർ ഡ്രൈവർ സുമിത്ത് എന്നിവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
അതിനിടെ കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡ് പൂജാരി വളവിന് സമീപം മറ്റൊരു കാറും അപകടത്തില്‍പ്പെട്ടു. കളമശ്ശേരി ഭാഗത്ത് നിന്നും വരുന്ന കാർ യൂടേൺ തിരിയുന്ന ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam