വീടിന് തീപിടിച്ച് മുറി കത്തിനശിച്ചു; കിടപ്പുരോഗി അത്ഭുതകരമായി രക്ഷപെട്ടു

Published : Mar 01, 2020, 08:30 PM IST
വീടിന് തീപിടിച്ച് മുറി കത്തിനശിച്ചു; കിടപ്പുരോഗി അത്ഭുതകരമായി രക്ഷപെട്ടു

Synopsis

കറ്റാനം ഭരണിക്കാവ് തെക്ക് സോനാവില്ലയിൽ ഹരിദാസിന്റെ വീട്ടിലായിരുന്നു തീ പിടിച്ചത്. കിടപ്പുമുറിയിലെ ഷോർട്ട് സർക്ക്യൂട്ടാണ് അപകടത്തിന് കാരണം.  

ആലപ്പുഴ: ആലപ്പുഴ കറ്റാനത്ത് വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽനിന്ന് കിടപ്പുരോഗി അത്ഭുതകരമായി രക്ഷപെട്ടു. തീപിടിത്തതിൽ കിടപ്പുമുറിയുടെ ജനലുകളും വീട്ടുപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു അപകടം നടന്നത്.

കറ്റാനം ഭരണിക്കാവ് തെക്ക് സോനാവില്ലയിൽ ഹരിദാസിന്റെ വീട്ടിലായിരുന്നു തീ പിടിച്ചത്. കിടപ്പുമുറിയിലെ ഷോർട്ട് സർക്ക്യൂട്ടാണ് അപകടത്തിന് കാരണം. അയൽവാസികളുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാകാൻ കാരണമായത്. തീപടർന്നതോടെ അയൽവാസികളും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയും അ​ഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തിരുന്നു.

തുടർന്ന് നാട്ടുകാരും അ​ഗ്നിശമനസേനയും ചേർന്ന് തീയണയ്ക്കുകയും കിടപ്പു രോഗിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. മറ്റുമുറികളിലേക്കും തീ പടന്നു പിടിച്ചിരുന്നു. മുറിക്കുളളിൽ ഉണ്ടായിരുന്ന അലമാര ഉൾപ്പെടെയുള്ള ഗൃഹോപകരങ്ങളും മുറിയുടെ പുറത്തെ ചില്ലിട്ട അഞ്ച് ജനലും ഫാൻ അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും കത്തിമശിച്ചു. അലമാരിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ബാങ്ക് പാസ്ബുക്കും തിരിച്ചറിയൽ രേഖകളും അഗ്നിക്കിരയായി. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.    

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ