ചേർത്തലയിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ

Published : Mar 01, 2020, 07:53 PM ISTUpdated : Mar 01, 2020, 07:56 PM IST
ചേർത്തലയിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ

Synopsis

മുഹമ്മ ബസ് സ്റ്റാൻഡിന് സമീപത്തുവച്ച് നടന്ന പരിശോധനയിലാണ് 0.560 മില്ലിഗ്രാം എംഡിഎംഎയും 18 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. കഞ്ചാവ് കേസിൽ നെച്ചുവിനെതിരെ മുമ്പും കേസ് നിലവിലുണ്ട്.   

ചേർത്തല: സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡിൽ കുണ്ടത്തിൽ വെളിവീട്ടിൽ നൗഷാദിന്റെ മകൻ നെച്ചു (21) വിനെയാണ് ചേർത്തല എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

മുഹമ്മ ബസ് സ്റ്റാൻഡിന് സമീപത്തുവച്ച് നടന്ന പരിശോധനയിലാണ് 0.560 മില്ലിഗ്രാം എംഡിഎംഎയും 18 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. കഞ്ചാവ് കേസിൽ നെച്ചുവിനെതിരെ മുമ്പും കേസ് നിലവിലുണ്ട്.

കഴി‍ഞ്ഞമാസം കഞ്ചാവും എംഡിഎംഎയുമായി മലപ്പുറത്ത് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളായ മുഹമ്മദ് ഷാനു (28), ശബീർ അൻസാരി(22) എന്നിവരെയാണ് വണ്ടൂർ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വാഹന പരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്.

Read More: വണ്ടൂരിൽ കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

സ്കൂട്ടറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന 22 ഗ്രാം കഞ്ചാവും 2.86 ഗ്രാം എംഡിഎംഎയും യുവാക്കളിൽ നിന്ന് കണ്ടെടുത്തിരുന്നു. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ സ്ഥിരമായി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്നവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.

 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ