ചേർത്തലയിൽ വീടിന് തീപിടിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

Published : Jun 26, 2024, 07:40 AM IST
ചേർത്തലയിൽ വീടിന് തീപിടിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

Synopsis

വീട്ടിലുണ്ടായിരുന്ന കിടപ്പുരോഗിയെ ഓടിക്കൂടിയവർ രക്ഷിച്ചു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. 

ചേർത്തല: ചേർത്തലയിൽ വീട് കത്തി നശിച്ചു. നഗരസഭയിലെ 13-ാം വാർഡിൽ ചേർത്തല ദേവീക്ഷേത്രത്തിന് സമീപം പുത്തൻ വീട്ടിൽ ദിവാകരൻ - സുശീല ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടു ജോലികൾക്കായി പോകുന്ന ദമ്പതികൾ പുറത്ത് പോയ സമയത്താണ് തീ പിടിച്ചത്. 

മുറിയിൽ വച്ചിരുന്ന മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിച്ചതിന് കാരണമെന്ന് കരുതുന്നു. സുശീലയുടെ സഹോദരി കിടപ്പ് രോഗിയായ പുഷ്പ (40) ഈ സമയത്ത്  വീട്ടിലുണ്ടായിരുന്നു. ഇവരെ ഓടിക്കൂടിയവർ പുറത്തെത്തിച്ചു. മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും കത്തി നശിച്ചു. ചേർത്തല അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. 

എടുക്കാത്ത വായ്പയ്ക്ക് ആനന്ദപുരത്തെ 44 കുടുംബശ്രീ അംഗങ്ങൾക്ക് ജപ്തി നോട്ടീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു മാസം ഫോൺ ഉപയോഗിച്ചില്ല, സ്വിച്ച് ഓഫ് ചെയ്ത് വച്ചു, കൃഷ്ണഗിരിയില്‍ ഉണ്ടെന്ന് വിവരം കിട്ടി പൊലീസെത്തി; പോക്സോ കേസ് പ്രതി പിടിയിൽ
സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും