ശക്തമായ മഴയില്‍ ഹരിപ്പാട് വീട് തകര്‍ന്നുവീണു; ആളപായമില്ല

Web Desk   | Asianet News
Published : May 29, 2020, 04:59 PM ISTUpdated : May 29, 2020, 05:00 PM IST
ശക്തമായ മഴയില്‍ ഹരിപ്പാട് വീട്  തകര്‍ന്നുവീണു; ആളപായമില്ല

Synopsis

വീടിന്റെ ഓട് പാകിയ മേൽക്കൂരയുടെ ഒരു ഭാഗം കാറ്റിലും മഴയിലും തകർന്നുവീഴുകയായിരുന്നു. വീടിന്റെ ഭിത്തിയില്‍ വെള്ളം പിടിച്ച് ആകാം അപകടമുണ്ടായത് കരുതുന്നു. 

ഹരിപ്പാട്: ആലപ്പുഴയില്‍ ശക്തമായ മഴയെ തുടർന്ന് വീടിന്റെ ഒരുഭാഗം തകർന്നു വീണു. മുതുകുളം വടക്ക് മങ്ങാട് മായകുമാരിയുടെ വീടാണ് കഴിഞ്ഞദിവസം ശക്തമായ മഴയിൽ തകർന്നത്. വീടിന്റെ ഓട് പാകിയ മേൽക്കൂരയുടെ ഒരു ഭാഗം കാറ്റിലും മഴയിലും തകർന്നുവീഴുകയായിരുന്നു.

വീടിന്റെ ഭിത്തിയില്‍ വെള്ളം പിടിച്ച് ആകാം അപകടമുണ്ടായത് കരുതുന്നു. രണ്ടു മുറിയും അടുക്കളയും മാത്രമുള്ള വീടിന്റെ മുക്കാൽഭാഗവും തകർന്നുവീണു. ഈ സമയത്ത് വീടിനുള്ളിൽ ആരും ഇല്ലാത്തതിനാൽ അപകടം ഒന്നും ഉണ്ടായില്ല.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി