പാലക്കാട് ആമയൂരിൽ വീട് കത്തിനശിച്ചു 

Published : Dec 01, 2022, 08:44 PM IST
പാലക്കാട് ആമയൂരിൽ വീട് കത്തിനശിച്ചു 

Synopsis

കൊപ്പം പോലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ അടിയന്തര രക്ഷാപ്രവർത്തനം മൂലം തുടർ അപകട സാധ്യത ഒഴിവായെന്ന് സമീപവാസി മുസ്തഫ പ്രതികരിച്ചു.

പാലക്കാട് : കൊപ്പം ആമയൂരിൽ വീട് കത്തിനശിച്ചു. സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമില്ല.പട്ടാമ്പി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കൊപ്പം ആമയൂരിലെ  കമ്പനിപ്പറമ്പ് പാറക്കൽ ഉണ്ണികൃഷ്ണന്റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയൽവാസികൾ വീടിന് തീ പിടിച്ചതായി കണ്ടത്. വീടിന്റെ മേൽക്കൂരയുൾപ്പടെ വീട്ടിലെ എല്ലാ വസ്തുക്കളും തീപിടിത്തത്തിൽ കത്തി നശിച്ചു. സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആളപായമില്ല. പട്ടാമ്പി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. വീട്ടിൽ കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്ന് തീ പടർന്ന് പിടിച്ചതായാണ് പ്രാഥമിക നിഗമനം. കൊപ്പം പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ അടിയന്തര രക്ഷാപ്രവർത്തനം മൂലം തുടർ അപകട സാധ്യത ഒഴിവായെന്ന് സമീപവാസി മുസ്തഫ പ്രതികരിച്ചു.

 


 

PREV
Read more Articles on
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!