വീട്ടുവാടക കുടിശ്ശികയായി; പോക്‌സോ കേസ് ഇരയുടെ കുടുംബം തെരുവിലേക്ക്

Published : Apr 12, 2025, 08:21 AM IST
വീട്ടുവാടക കുടിശ്ശികയായി; പോക്‌സോ കേസ് ഇരയുടെ കുടുംബം തെരുവിലേക്ക്

Synopsis

2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സംഭവത്തിന് ശേഷം തീരാദുരിത്തില്‍ അകപ്പെട്ട ഈ കുടുംബം നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ജീവിതം മുന്നോട്ടുനയിച്ചത്. 

കോഴിക്കോട്: തേഞ്ഞിപ്പാലത്തെ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അമ്മയും അനുജനും തെരുവില്‍ കഴിയേണ്ട അവസ്ഥ. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ കുടിശ്ശിക വരുത്തിയതിനാലാണ് വീട്ടിൽനിന്ന് പുറത്താക്കിയത്. സാമ്പത്തിക പരാധീനത കാരണം മൂന്നു വര്‍ഷമായി വീടിന്റെ വാടക നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതിയാണ് വീട് ഒഴിഞ്ഞുനല്‍കാന്‍ ഉത്തരവിട്ടത്. 2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സംഭവത്തിന് ശേഷം തീരാദുരിത്തില്‍ അകപ്പെട്ട ഈ കുടുംബം നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ജീവിതം മുന്നോട്ടുനയിച്ചത്. 

Asianet News Live

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി