രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. തൃക്കാരിയൂർ പാനിയയിലുള്ള പ്ലൈവുഡ് കമ്പനിയിൽ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു.

കൊച്ചി: അനധികൃതമായി തങ്ങിയ ബംഗ്ലാദേശ് പൗരൻ പിടിയിലായി. ബംഗ്ലാദേശ് കിഷോർപുർ സുജോൻ അലി(35)യെയാണ് കോട്ടപ്പടി പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. തൃക്കാരിയൂർ പാനിയയിലുള്ള പ്ലൈവുഡ് കമ്പനിയിൽ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു. ഇയാളിൽ നിന്ന് കണ്ടെടുത്ത വിസയുടെ കാലാവധി 2023 മെയ് മാസം അവസാനിച്ചിരുന്നു. ഇൻസ്പെക്ടർ സാം ജോസ്, സബ് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ , അനിൽ കുമാർ, എ.എസ്.ഐമാരായ ജോസ് മാത്യു, ജോബി.എം വർഗീസ്, സി.പി.ഒ കെ.എ മുഹമ്മദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.