വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Published : Apr 12, 2025, 08:12 AM IST
വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Synopsis

പാലക്കാട് മങ്കര മഞ്ഞക്കരയിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കൽ കെ.ജി.കൃഷ്ണദാസിന്‍റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്.

പാലക്കാട്: പാലക്കാട് മങ്കര മഞ്ഞക്കരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കൽ കെ.ജി.കൃഷ്ണദാസിന്‍റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.15നാണ് സംഭവം. വീട്ടിലെ ഗ്രൈന്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷോക്കേറ്റത്. ഷോക്കേറ്റ് നിലത്ത് വീണ് കിടക്കുന്നതായി കണ്ട ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.സംഭവത്തെ തുടർന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ചു. വയറിങിലെ അപാകമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എടപ്പാളിൽ കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു, സ്ത്രീക്ക് ഗുരുതര പരിക്ക്

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി