ആനന്ദി രാവിലെ വീട് പൂട്ടി സമീപത്തെ ഭാരതപ്പുഴയിൽ കുളിക്കാൻ പോയതാണ്; തിരികെയെത്തിയപ്പോൾ കണ്ടത് കുത്തിത്തുറന്ന വീട്, പ്രതിയുടെ സിസിടിവി പൊലീസിന്

Published : Sep 24, 2025, 12:01 AM IST
house robbery

Synopsis

ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം തമിഴ് കുടുംബത്തിൻ്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടന്നു. രണ്ടര പവൻ സ്വർണവും 42,000 രൂപയും നഷ്ടമായി. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.

പാലക്കാട്: ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം തമിഴ് കുടുംബത്തിന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം. രണ്ടര പവൻ സ്വർണവും 42,000 രൂപയും നഷ്ടപ്പെട്ടു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ 40 വർഷമായി ഈ പ്രദേശത്ത് താമസിച്ചുവരുന്ന നാലകത്ത് ആനന്ദിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ എട്ടരയോടെ ആനന്ദി വീട് പൂട്ടി സമീപത്തെ ഭാരതപ്പുഴയിലേക്ക് കുളിക്കാൻ പോയ സമയത്താണ് കവർച്ച നടന്നത്.

വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയുടെ ലോക്കർ മടവാൾ ഉപയോഗിച്ച് കുത്തിത്തുറന്നാണ് സ്വർണമാലയും പണവും കവർന്നതെന്ന് പൊലീസ് പറഞ്ഞു. അലമാരയിലെ മറ്റു സാധനങ്ങൾ പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു. ഒമ്പതരയോടെ ആനന്ദി തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്. പുതിയ വീടിന്റെ പണി തുടങ്ങുന്നതിനായി ബാങ്കിൽ പണയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പത്ത് ദിവസം മുൻപ് മകളുടെ ആഭരണങ്ങൾ ഇവിടേക്ക് കൊണ്ടുവന്നത്.

വീട് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന പണവും മോഷണം പോയി. സംഭവസ്ഥലത്ത് പൊലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. മായനൂർ പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിനരികിൽ പൊലീസ് സ്ഥാപിച്ച സുരക്ഷാ ക്യാമറയിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം