
പാലക്കാട്: രണ്ട് ലിറ്റർ ചാരായവുമായി യുവാവ് പിടിയിലായി. പാലക്കാട് അട്ടപ്പാടി നെല്ലിപ്പതിയിൽ വെള്ളിങ്കിരിയുടെ മകൻ പരമശിവനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റിവ് ഓഫീസർ ജെ.ആർ. അജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് പരമശിവൻ പിടിയിലായത്. ചാളയൂരിലെ ഇയാളുടെ ഭാര്യയുടെ വീട്ടിലെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ നിന്നും 1.800 ലിറ്റർ ചാരായം കണ്ടെത്തുകയായിരുന്നു.
ഈ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ പ്രദീപ്. ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അംബിക എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അബ്കാരി ആക്ട് പ്രകാരം കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു.