കണ്ണൂർ കല്യാട് വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ വൻ വഴിത്തിരിവ്; മകൻ്റെ ഭാര്യ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ, ഒരാള്‍ കസ്റ്റഡിയിൽ

Published : Aug 24, 2025, 11:35 PM IST
kannur murder

Synopsis

. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിനുള്ളിലാണ് ഹുൻസൂർ സ്വദേശിയായ ദർശിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ: കണ്ണൂർ കല്യാട് മോഷണം നടന്ന വീട്ടിലെ മകൻ്റെ ഭാര്യയെ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിനുള്ളിലാണ് ഹുൻസൂർ സ്വദേശിയായ ദർശിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ ഒരാൾ കർണാടക പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇയാളെ ഇരിക്കൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മോഷണം പോയ സ്വർണവും പണവും ഇതുവരെ കണ്ടെത്തിയിട്ടില്ല.

വെള്ളിയാഴ്ചയാണ് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും സുമതയുടെ വീട്ടിൽ നിന്നും മോഷണം പോയത്. കല്യാട് സ്വദേശി കെ. സി. സുമലതയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. സുമതയും മറ്റൊരു മകൻ സൂരജും ചെങ്കൽ ക്വാറിയിൽ ജോലിക്കായി പോയിരുന്നു. ഇതിനുശേഷമാണ് മൂത്തമകന്റെ ഭാര്യയായ ദർശിതയും മകളും വീടും പൂട്ടി കർണാടകയിലേക്ക് പോയത്. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ ദർശിതയെ ലഭ്യമായിരുന്നില്ല.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ