
ചേർത്തല: വീട്ടമ്മയ്ക്ക് പിന്നാലെ മരുമകളും മരിച്ചു. പഞ്ചായത്ത‌് എട്ടാംവാർഡിൽ പുതുവൽനികർത്ത‌് പരേതനായ ഗോപാലന്‍റെ ഭാര്യ വള്ളിയും(73) മകൻ സുരേന്ദ്രന്റെ ഭാര്യ പ്രഭാവതിയും(57) മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്.
വാർധക്യസഹജമായ അവശതയിൽ കിടപ്പിലായ വള്ളി തിങ്കളാഴ‌്ച പുലർച്ചെയും ക്യാൻസർ ബാധിച്ച‌് ചികിത്സയിലായിരുന്ന പ്രഭാവതി പകൽ പത്തരയോടെയുമാണ‌് മരിച്ചത‌്. രണ്ട‌് വീടുകളും ഒരേ വളപ്പിലാണ‌്. ഇരുവരുടെയും മൃതദേഹം ഒന്നിച്ചുകിടത്തി ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ട‌് ഒരേസമയം സംസ‌്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam