കോഴിക്കോട്; പുതുവര്‍ഷദിനത്തില്‍ കൊയിലാണ്ടിയില്‍ ബസ് അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65) ആണ് മരിച്ചത്. ഇന്നു രാവിലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമായിരുന്നു അപകടം. കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്ന കെ.എല്‍ 11. എ എം.7929 നമ്പര്‍ ഫാത്തിമാസ് ബസ്സാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിൽ തത്ക്ഷണം ശ്യാമള മരണമടഞ്ഞു. മൃതദേഹം ചതഞ്ഞരഞ്ഞു. കൊയിലാണ്ടി പോലീസ് നടപടികള്‍ സ്വീകരിച്ചു. രാഘവന്‍ ഭര്‍ത്താവും രാജേഷ് മകനുമാണ്.

പത്തനംതിട്ടയിൽ മാമോദിസാ ചടങ്ങിനിടെ ഭക്ഷ്യവിഷബാധ, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതിക്ക് ഭർത്താവിന്റെ കൺ മുന്നിൽ ദാരുണ അന്ത്യം. കേരള തമിഴ്നാട് അതിർത്തിയിൽ കന്യാകുമാരി ജില്ലയുടെ ഭാഗമായ കടുക്കറക്ക് സമീപം ചിറ്റാർ ആണ് സംഭവം. ചിറ്റാർ സ്വദേശിനി ജ്ഞാനവതി(48)യാണ് ആനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.
രാവിലെ 11 മണിയോടെ സർക്കാർ നിയന്ത്രണത്തിലുള്ള റബ്ബർ തോട്ടത്തിൽ ആണ് സംഭവം. റബർ പാൽ എടുക്കവെയാണ് തൊഴിലാളികൾ കുട്ടിയോടൊപ്പം നിന്ന പിടിയാനയുടെ മുന്നിൽപ്പെടുന്നത്. ഇരുപതോളം തൊഴിലാളികൾ ആണ് ഈ സമയം ഇവിടെ ജോലിയിൽ ഉണ്ടായിരുന്നത്. ഇവരെ കണ്ട ആന ചിന്നം വിളിച്ച്ക്കൊണ്ട് തൊഴിലാളികൾക്ക് നേരെ അടുക്കുകയായിരുന്നു. ഇത് കണ്ട് തൊഴിലാളികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ ജ്ഞാനവതി ആനയുടെ മുന്നിൽപ്പെടുകയയിരുന്നു.
ഇത് കണ്ട ഭർത്താവ് മോഹൻദാസും സഹ തൊഴലാളികളും ബഹളം വച്ച് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഭലം കണ്ടില്ല. ജ്ഞാനവതിയെ തുംബികയ്യിൽ ചുഴറ്റി നിലത്ത് എറിഞ്ഞ ശേഷം ചവിട്ടി കൊല്ലുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam