കക്കട്ടിലിനടുത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jan 01, 2023, 01:22 PM ISTUpdated : Jan 01, 2023, 11:28 PM IST
കക്കട്ടിലിനടുത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

അഗ്നിരക്ഷാ സേനയും  നാട്ടുകാരും ചേർ‍ന്ന് മൃതദേഹങ്ങൾ കുറ്റ്യാടി ഗവ.ആശുപത്രിയിലെത്തിച്ചു. കുടുംബപ്രശ്നങ്ങളെത്തുടർന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കക്കട്ട്: കോഴിക്കോട് കക്കട്ടിനടുത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ട് മണ്ണിയൂർ വിസ്മയ, ഇവരുടെ ഏഴ് മാസം പ്രായമായ മകൾ എന്നിവരെയാണ് മരിച്ച നിലയൽ കണ്ടെത്തിയത്. രാവിലെ എട്ടരയോടെയാണ് സംഭവം. വീടിന് സമീപമുളള പൊതു കിണറിലാണ് ഇരുവരുടെയും മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്ന് നാദാപുരത്ത് നിന്ന് അഗ്നിരക്ഷസേനയെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

നടുവിലക്കണ്ടി ഷിബിലിന്റെ ഭാര്യയാണ് വിസ്മയ. രാവിലെ മുതൽ വിസ്മയെയും മകളെയും കാണാനില്ലായിരുന്നു. ബന്ധുക്കളുടെതുൾപ്പെടെ മൊഴിയെടുത്ത കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മൃതദേഹങ്ങൾ പോസ്റ്റ്മോർ‍ട്ടം ചെയ്യും. ആൾമറ കെട്ടി അടച്ചിട്ട കിണറിലായിരുന്നു മൃതദേഹങ്ങൾ. കിണറിന്‍റെ മൂടി മാറ്റി കുഞ്ഞിനെയും എടുത്ത് വിസ്മയ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് നിഗമനം. കുടുംബപ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നതായി ചിലർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പോകാനിരിക്കെയാണ് ദാരുണമായ സംഭവം.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കുടുംബപ്രശ്നങ്ങളെത്തുടർന്ന് യുവാവ് ഭാര്യയെയും അമ്മായി അമ്മയെയും കുത്തിയിരുന്നു. അമ്മായിയമ്മ വസുമതി മരിച്ചു. 65 വയസായിരുന്നു. കുത്തേറ്റ യുവതി സതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. നഗരൂർ ഗേറ്റ് മുക്കിലായിരുന്നു സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളേത്തുടര്‍നനായിരുന്നു യുവാവിന്‍റെ അറ്റകൈ. ചാരുമൂട്ടില്‍ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡൊഴിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. നൂറനാട് മാമ്മൂട് പാണ്ഡ്യൻ വിളയിൽ ശ്രീകുമാറിന്റെ ഭാര്യ ബിന്ദു (29) വാണ് പരിക്കേത്. പത്തനംതിട്ട സ്വദേശിയാണ് ശ്രീകുമാറാണ് ആക്രമിച്ചത്.ഇവർക്ക് രണ്ടു കൂട്ടികളുണ്ട്. കുട്ടികൾ ഇപ്പോൾ ശ്രീകുമാറിന്റെ വീട്ടിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ബിന്ദു ഉളവുക്കാട്ടുള്ള  കൂട്ടുകാരിയുടെ വീട്ടിലാണ് താമസം. ബിന്ദുവിന്റെ മുഖത്താണ് പൊള്ളലേറ്റത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ