പത്തനംതിട്ടയിൽ മാമോദിസാ ചടങ്ങിനിടെ ഭക്ഷ്യവിഷബാധ, എഴുപത്തോളം പേർക്ക് വയറിളക്കവും ഛർദിയും

Published : Jan 01, 2023, 02:55 PM ISTUpdated : Jan 01, 2023, 04:13 PM IST
പത്തനംതിട്ടയിൽ മാമോദിസാ ചടങ്ങിനിടെ  ഭക്ഷ്യവിഷബാധ, എഴുപത്തോളം പേർക്ക് വയറിളക്കവും ഛർദിയും

Synopsis

മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് പരാതി.

പത്തനംതിട്ട : പത്തനംതിട്ട മല്ലപ്പള്ളിയിൽ മോമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ ഏറ്റു. കീഴ് വായ്പൂർ സ്വദേശി റോജിന്റെ മകളുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത എഴുപത്തോളം ആളുകൾക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കീഴ് വായ്പ്പൂർ സെന്റ് തോമസ് പള്ളിയിൽ വെച്ചാണ് ചടങ്ങ് നടന്നത്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഭക്ഷണം കഴിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്.

ജില്ലയിലെ വിവിധ ആശുപത്രിയിലാണ് ആളുകൾ ചികിത്സ തേടിയത്. ചെങ്ങന്നൂർ ഓവൻ ഫ്രഷ് കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണം എത്തിച്ചത്. മീൻകറിയിൽ നിന്നാണ് ഭക്ഷ്യവിഷ ബാധ ഏറ്റതെന്നാണ് സംശയം. സംഭവത്തിൽ കാറ്ററ്റിംഗ്‌ സ്ഥാപനത്തിനെതിരെ വീട്ടുകാർ പോലീസിൽ പരാതി നൽകി. അതേസമയം ഗുരുതരാവസ്ഥയിൽ ഉണ്ടാരുന്ന കീഴ് വായ്പൂർ സ്വദേശി എബ്രഹാം തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. ഇയാൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായിരുന്നു. കുമ്പനാട് ആശുപത്രിയിൽ ചികിത്സയിലാണ് എബ്രാഹം തോമസ്. 

Read More : അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് കോക്പിറ്റിൽ കയറിയതെന്ന് ഷൈന്‍ ടോം ചാക്കോ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ