ഇടുക്കിയില്‍ പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു; പേപ്പട്ടിയുടെ കടിയേറ്റത് രണ്ട് മാസം മുമ്പ്

Published : Jun 18, 2022, 05:23 PM ISTUpdated : Jun 18, 2022, 06:37 PM IST
ഇടുക്കിയില്‍ പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു; പേപ്പട്ടിയുടെ കടിയേറ്റത് രണ്ട് മാസം മുമ്പ്

Synopsis

കഴിഞ്ഞ ദിവസം ആശുപത്രിയലെത്തിയപ്പോഴാണ് രണ്ട് മാസം മുമ്പ്  നായ കടിച്ച വിവരം ഓമന  ഡോക്ടറോട് പറയുന്നത്. തുടർന്ന് പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകി തിരിച്ചയച്ചുവെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.

ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിക്കു സമീപം പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു. തേക്കിൻതണ്ട് സ്വദേശി ശങ്കരൻറെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടുമാസം മുൻപ് ഇവരെ പേപ്പട്ടി കടിച്ചിരുന്നു. ഈ വിവരം ഭർത്താവിനെയോ ബന്ധുക്കളെയോ ഓമന അറിയിച്ചില്ല. കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ച ഓമനയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം ആശുപത്രിയലെത്തിയപ്പോഴാണ് രണ്ട് മാസം മുമ്പ്  നായ കടിച്ച വിവരം ഓമന  ഡോക്ടറോട് പറയുന്നത്. തുടർന്ന് പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകി തിരിച്ചയച്ചു. വീട്ടിലെത്തിയതോടെ ഓമനയുടെ ആരോഗ്യവസ്ഥ മോശമായി. തുടർന്ന് വീണ്ടും ഇടുക്കി മെഡിക്കൽ കോളേജിലും അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. 

  കോട്ടയം മെഡിക്കൽ കോളേജിൽ വച്ചു ഇന്ന് പുലർച്ചയോടെ ഓമന മരിച്ചത്.  ഓമനയുടെ മൃതദേഹം അടിമാലി കൂമ്പൻപാറയിലുള്ള  പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും ഇവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കുമെന്ന്  ആരോഗ്യവകുപ്പ് അറിയിച്ചു.

Read More : തലസ്ഥാനത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; മുൻ കൗൺസിലറുടേതെന്ന് സംശയം

മൃഗങ്ങൾ മാന്തുകയോ കടിക്കുകയോ ചെയ്‌താൽ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്

ഏതൊരു മൃഗവും മാന്തുകയോ കടിക്കുകയോ ചെയ്‌താൽ ആദ്യം ചെയ്യേണ്ടത്‌ ആ ഭാഗം വൃത്തിയായി സോപ്പിട്ട്‌ കഴുകുകയാണ്‌. പൈപ്പ് തുറന്ന് വച്ച് മുറിവേറ്റ ഭാഗത്ത് ശക്തിയായി വെള്ളം ഒഴിക്കുക. ശരീരഭാഗം കടിച്ചുപറിച്ചിട്ടുണ്ടെങ്കില്‍ വൃത്തിയുള്ള തുണി കൊണ്ട്‌ കെട്ടി രക്‌തപ്രവാഹം നിയന്ത്രിക്കാവുന്നതാണ്‌. ഒട്ടും കാത്ത്‌ നിൽക്കാതെ ഉടൻ തന്നെ ആശുപത്രിയിലേക്ക്‌ പോകുക.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി