
തിരുവനന്തപുരം മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. അഞ്ച് ദിവസം മുൻപ് കാണാതായ അജയകുമാർ എന്നയാളുടെ മൃതദേഹമാണിതെന്ന് സംശയമുണ്ട്. മധ്യവയസുള്ള പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്നു അജയകുമാർ. ഇദ്ദേഹത്തിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സംശയം ഉന്നയിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്നു അജയകുമാർ. ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.
ആദിവാസി യുവാവ് മുങ്ങിമരിച്ചു
ആദിവാസി യുവാവ് മുങ്ങി മരിച്ചു. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. ശിവയുടെ മകൻ കുമാറാണ് മരിച്ചത്. ഭവാനി പുഴയിൽ തുണിയലക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു
കണ്ണൂർ: പാനൂർ വാഴമലയ്ക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കല്ലിക്കണ്ടി സ്വദേശി സിയാദ് (17) ആണ് മരിച്ചത്. കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam