
കൊല്ലം : പുന്തലത്താഴത്ത് ഇരുചക്ര വാഹനത്തിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി ബീനാ കുമാരിയാണ് (56) മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഭർത്താവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേ സമയം, സമാനമായ രീതിയിൽ വയനാട് പനമരം പച്ചിലക്കാടുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ടോറസ് ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ്, മുനവർ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മണൽ കയറ്റി മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയുമായാണ് ഇന്നോവ കാർ കൂട്ടിയിടിച്ചത്. അമിത വേഗതയിലാണോ വാഹനങ്ങൾ എത്തിയതെന്ന് വ്യക്തമല്ല. പനമരം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam