ജോലിയ്ക്ക് നില്‍ക്കുന്ന വീട്ടിലെ കബോര്‍ഡില്‍ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ചു, സ്വര്‍ണാഭരങ്ങള്‍ വാങ്ങി; പിടിയിൽ

Published : Feb 25, 2025, 07:09 PM ISTUpdated : Feb 25, 2025, 07:17 PM IST
ജോലിയ്ക്ക് നില്‍ക്കുന്ന വീട്ടിലെ കബോര്‍ഡില്‍ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ചു, സ്വര്‍ണാഭരങ്ങള്‍ വാങ്ങി; പിടിയിൽ

Synopsis

മോഷ്ടിച്ച പണം കൊണ്ട്  സ്വർണാഭരണങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു.

കൊച്ചി: വീട്ടിലെ കബോർഡിൽ നിന്നും പണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വേങ്ങൂർ മുടക്കുഴ ഭാഗത്ത് താമസിക്കുന്ന മൂവാറ്റുപുഴ വാളകം മേക്കടമ്പ് അറയ്ക്കൽ വീട്ടിൽ ബീന (44) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൂർ മരോട്ടിച്ചോട് ഭാഗത്തുള്ള വീട്ടിൽ നിന്നായിരുന്നു മോഷണം നടത്തിയത്. 

ഈ മാസം 16ന് ആയിരുന്നു സംഭവം. കബോർഡിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്. മോഷ്ടിച്ച പണം കൊണ്ട്  സ്വർണാഭരണങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ മാരായ ജോസി എം ജോൺസൺ, റ്റി.വി. സുധീർ, ജെയിംസ് മാത്യു, എ എസ് ഐ കെ.എം.പ്രസാദ്, എസ് സി പി ഓമാരായ റ്റി.എൻ. മനോജ് കുമാർ, ഷിജോ പോൾ, കെ.കെ.ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്.

സമാപനം കളറായി; തെലങ്കാന സംസ്ഥാന ഗാനമാലപിച്ച് യുവാക്കൾ, പകരം കേരളീയ ഗാനം പാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം