സമാപനം കളറായി; തെലങ്കാന സംസ്ഥാന ഗാനമാലപിച്ച് യുവാക്കൾ, പകരം കേരളീയ ഗാനം പാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

Published : Feb 25, 2025, 06:45 PM IST
സമാപനം കളറായി; തെലങ്കാന സംസ്ഥാന ഗാനമാലപിച്ച് യുവാക്കൾ, പകരം കേരളീയ ഗാനം പാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

Synopsis

ഫെബ്രുവരി  21 മുതൽ 25  വരെ  സംഘടിപ്പിച്ച പരിപാടിയിൽ തെലങ്കാനയിലെ ഹൈദരാബാദ്, അദിലാബാദ് ,ഖമ്മം ,കരിംനഗർ ,മഹബൂബ്നഗർ എന്നീ ജില്ലകളിൽ നിന്നായി 27 യുവതീ- യുവാക്കളാണ് പങ്കെടുത്തത്.  

തിരുവനന്തപുരം: നെഹ്രു യുവകേന്ദ്ര തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിയിൽ തെലങ്കാനയിൽ നിന്നുള്ള യുവാക്കൾ ആലപിച്ച തെലങ്കാന ഗാനത്തിന് പകരം കേരളം കേരളം.. എന്ന് തുടങ്ങുന്ന മലയാള ഗാനം ആലപിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. വിനിമയ പരിപാടിയുടെ സമാപന സമ്മേളനമാണ് മന്ത്രിയുടെ ഗാനത്താൽ ശ്രദ്ധേയമായത്. പ്രകൃതി ഭംഗിയിലും, സാംസ്ക്കാരിക വിനിമയത്തിലും കേരളവും തെലുങ്കാനയും തമ്മിൽ ഒട്ടേറെ സമാനതകളുണ്ടന്നും ഇത്തരത്തിലുള്ള വിനിമയ പരിപാടികൾ യുവാക്കൾക്ക് പരസ്പരം ആശയവിനിമയത്തിനുള്ള വേദിയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വൈവിധ്യങ്ങളുടെ  നാടായ  നമ്മുടെ രാജ്യത്തെ ഒന്നിപ്പിച്ച് നിർത്തുന്നത്  ഈ വൈവിധ്യങ്ങൾ തന്നെയാണ്. ജനങ്ങളെ  ഒന്നിപ്പിച്ചു നിർത്താൻ കലാ സാംസ്കാരിക  പരിപാടികൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. 

നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ സ്വാഗത പ്രസംഗം നടത്തി. തെലങ്കാന പ്രതിനിധികളായ എസ് രാജേന്ദർ ഗൗഡ്, ഗുഗ്ലോത്രി ഭവ്യശ്രീ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഫെബ്രുവരി  21 മുതൽ 25  വരെ  സംഘടിപ്പിച്ച പരിപാടിയിൽ തെലങ്കാനയിലെ ഹൈദരാബാദ്, അദിലാബാദ് ,ഖമ്മം ,കരിംനഗർ ,മഹബൂബ്നഗർ എന്നീ ജില്ലകളിൽ നിന്നായി 27 യുവതീ- യുവാക്കളാണ് പങ്കെടുത്തത്.  

പരിപാടിയിൽ  വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകൾക്ക് പുറമെ സംഘാംഗങ്ങൾ കേരള നിയമസഭ, വിക്രംസാരാഭായ് സ്പേസ് സെൻ്റർ, പദ്മനാഭസ്വാമി ക്ഷേത്രം ,കോവളംബീച്ച്, മ്യൂസിയം, മൃഗശാല ,പൊന്മുടി ,ലുലു മാൾ,നെയ്യാർഡാം,കോട്ടൂർ ആനത്താവളം ,ഗീതാഞ്ജലി ആർട്സ് & സ്പോർട്സ് ക്ലബ് തുടങ്ങിയവ സന്ദർശിക്കുകയും ചെയ്‌തു.

തിരുവനന്തപുരത്ത് വിളക്കിൽ നിന്നും ഇലക്ട്രോണിക് സർവീസ് ഷോപ്പിന് തീപിടിച്ചു; 1 ലക്ഷം രൂപയുടെ നഷ്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു