കോതമംഗലത്തെ വീട്ടമ്മയുടെ അരുംകൊല; 3 പേര്‍ നിരീക്ഷണത്തില്‍, പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

Published : Mar 26, 2024, 08:42 AM ISTUpdated : Mar 26, 2024, 10:40 AM IST
കോതമംഗലത്തെ വീട്ടമ്മയുടെ അരുംകൊല; 3 പേര്‍ നിരീക്ഷണത്തില്‍, പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

Synopsis

സമീപവാസികളായ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്നാണ് പൊലീസ് വിലയിരുത്തല്‍. 

കൊച്ചി: എറണാകുളം കോതമംഗലത്ത് വയോധികയെ തലക്കടിച്ച് കൊന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സമീപവാസികളായ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്നാണ് പൊലീസ് വിലയിരുത്തല്‍. 

ഉച്ച സമയത്ത് വീട്ടില്‍ ആളുണ്ടാവില്ലെന്ന് നേരത്തെ മനസിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളടക്കം ചിലര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.മൊബൈല്‍ ഫോൺ ടവര്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വൈകാതെ പ്രതികളിലേക്കെത്താനാവുമെന്നാണ് പൊലിന്‍റെ കണക്കുകൂട്ടല്‍.ഇന്നലെ ഉച്ചക്കാണ് 72 കാരിയായ സാറാമ്മയുടെ മൃതദേഹം തലക്കടിച്ച് പൊട്ടിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് ഒന്നരക്കും മൂന്നരക്കുമിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 72 കാരിയായ  സാറാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ ജോലി കഴിഞ്ഞ്  വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. തലക്ക് അടിയേറ്റ് പൊട്ടിയിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ സാറാമ്മയെ വീടിന്‍റെ പരിസരത്ത് കണ്ടവരുണ്ട്.അതിനുശേഷമായിരിക്കും കൊലപാതകമെന്ന് സംശയിക്കുന്നു. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണ ആഭരണങ്ങൾ നഷ്ടമായിട്ടുണ്ട്.മോഷണം തന്നെയാണ് കൊലപാതക കാരണമമെന്നാണ് പൊലീസ് നിഗമനം. വീടിനുള്ളിലും മൃതദേഹത്തിനു ചുറ്റും മഞ്ഞള്‍പൊടി വിതറിയിട്ടുണ്ടായിരുന്നു.

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു