റബർ തോട്ടത്തിലെ 30 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

Published : Apr 29, 2023, 06:39 AM ISTUpdated : Apr 29, 2023, 06:40 AM IST
റബർ തോട്ടത്തിലെ 30 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

Synopsis

കൂടെയുണ്ടായിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു.പുല്ലമ്പാറ മൂന്നാനക്കുഴി പാലുവള്ളി തടത്തരികത്തു വീട്ടിൽ ലീല(63) ആണ് റബർ ഷീറ്റ് വേസ്റ്റിനു വേണ്ടി നിർമിച്ചിരുന്ന കുഴിയിൽ അകപ്പെട്ടത്

തിരുവനന്തപുരം: റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയിൽ വീണു വീട്ടമ്മയ്ക്കു പരിക്കേറ്റു. കൂടെയുണ്ടായിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു.പുല്ലമ്പാറ മൂന്നാനക്കുഴി പാലുവള്ളി തടത്തരികത്തു വീട്ടിൽ ലീല(63) ആണ് റബർ ഷീറ്റ് വേസ്റ്റിനു വേണ്ടി നിർമിച്ചിരുന്ന കുഴിയിൽ അകപ്പെട്ടത്.

ആൾമറ ഇല്ലാതെ സ്ലാബ് മൂടിയ കുഴി ആയിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന കൂട്ടികളാണ് നാട്ടുകാരെ വിവരം അറിയിക്കുന്നത്. വെഞ്ഞാറമൂട് അഗ്നിരക്ഷാ വിഭാഗം എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് ലാഡർ ഉപയോഗിച്ച് ഇവരെ പുറത്തെടുത്തു. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അസി. സ്റ്റേഷൻ ഓഫിസർ എ.ടി. ജോർജ്, നിസാറുദ്ദീൻ, ഗിരീഷ്കുമാർ, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

Read Also: ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി; യുവതിയെ പീഡിപ്പിച്ച ഫോട്ടോ​ഗ്രാഫർ അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്