യുവാവ് മുറിവേറ്റ് മരിച്ചത് കൊലപാതകമെന്ന് ബന്ധുക്കൾ; സ്വയം കുത്തി മുറിവേൽപിച്ചെന്നാണ് മരണമൊഴിയെന്ന് പൊലീസ്

Published : Apr 29, 2023, 06:18 AM ISTUpdated : Apr 29, 2023, 06:20 AM IST
യുവാവ് മുറിവേറ്റ് മരിച്ചത് കൊലപാതകമെന്ന് ബന്ധുക്കൾ; സ്വയം കുത്തി മുറിവേൽപിച്ചെന്നാണ് മരണമൊഴിയെന്ന് പൊലീസ്

Synopsis

ടാപ്പിങ് തൊഴിലാളി ആയ വാമനപുരം മേലാറ്റുമൂഴി മുളമന വീട്ടിൽ അനീഷ്(32) നെ മാർച്ച് 5ന് രാത്രി 10.30നാണ് വയറ്റിൽ ഗുരുതരമായി മുറിവേറ്റ നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തുന്നത്. ഉടൻ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

തിരുവനന്തപുരം: യുവാവിനെ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവിൻ്റെ മാതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. 

ടാപ്പിങ് തൊഴിലാളി ആയ വാമനപുരം മേലാറ്റുമൂഴി മുളമന വീട്ടിൽ അനീഷ്(32) നെ മാർച്ച് 5ന് രാത്രി 10.30നാണ് വയറ്റിൽ ഗുരുതരമായി മുറിവേറ്റ നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തുന്നത്. ഉടൻ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊലീസ് പറയുന്നത് അനീഷ് സ്വയം ടാപ്പിങ് കത്തി ഉപയോഗിച്ച് കുത്തി മുറിവേൽപിച്ചെന്നാണ് മൊഴി എന്നാണ്. പക്ഷേ തൻ്റെ മകന്റേത് കൊലപാതകമാണെന്നും മകന് പരിക്ക് പറ്റുന്ന സമയം സമയം വീട്ടിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നതായും മാതാവ് പത്മകുമാരി നൽകിയ പരാതിയിൽ പറയുന്നു.

സംഭവ ദിവസം രാത്രി 10.40ന് അനീഷിന്റെ മകൾ വിളിച്ചിട്ട് അച്ഛൻ കുത്തേറ്റ് കിടക്കുന്നു എന്നാണ് അറിയിച്ചത്. ദേഹത്ത് കത്തി കൊണ്ട് കുത്തിയ 3 പാടുകളുണ്ടായിരുന്നു. ആന്തരികാവയവങ്ങൾ പുറത്തു ചാടിയ നിലയിലുമായിരുന്നു. മകന് സ്വന്തം നിലയിൽ ഇത്തരത്തിൽ മുറിവേൽപ്പിക്കാൻ കഴിയില്ലെന്നും മറ്റാരോ അപകടപ്പെടുത്തിയതാണെന്നു സംശയിക്കുന്നുവെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് മൊഴി മാറ്റി നൽകിയതാണെന്ന് സംശയിക്കുന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രി, ഡിജിപി, റൂറൽ എസ്പി, ഡിവൈഎസ്പി എന്നിവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

Read Also: വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന വൃദ്ധൻ വെട്ടേറ്റ് മരിച്ച നിലയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈദ്യുതി പോസ്റ്റിൽ ജോലിക്കിടെ കെഎസ്ഇബിക്ക് വേണ്ടി ജോലി ചെയ്‌ത കരാർ തൊഴിലാളികൾക്ക് ഷോക്കേറ്റു
'സാബു ബിജെപി ഏജന്‍റ്'; ട്വന്‍റി 20 പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്ന കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം