ബാങ്കിലേക്കുള്ള പടികൾ കയറുന്നതിനിടെ വഴുതി വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Published : Apr 11, 2021, 11:59 AM ISTUpdated : Apr 11, 2021, 12:02 PM IST
ബാങ്കിലേക്കുള്ള പടികൾ കയറുന്നതിനിടെ വഴുതി വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Synopsis

ഇതിന് മുമ്പും നിരവധിയാളുകൾ ബാങ്കിലേക്ക് കയറുന്ന പടിയിൽ വീണ് പരിക്കേറ്റിട്ടുണ്ടെന്നും,  ഇതിൽ ഒരാൾ കോമ ബാധിച്ച് കിടപ്പിലാണെന്നും നാട്ടുകാർ പറഞ്ഞു. 

മാന്നാർ: ബാങ്കിലേക്കുള്ള പടികള്‍ കയറുന്നതിനിടെ വഴുതി വീണ് വീട്ടമ്മയുടെ തലയ്ക്ക് ഗുരുതര പരിക്ക്. ചെന്നിത്തല പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കാരാഴ്മ മൂലയിൽ വീട്ടിൽ ചന്ദ്രന്‍റെ ഭാര്യ ലത ചന്ദ്രൻ (61) ആണ്  വഴുതി വീണ് ഗുരുതരമായ പരിക്കേറ്റത് വെള്ളിയാഴ്ച പകൽ മൂന്നിന് എസ് ബി ഐ ചെന്നിത്തല ശാഖയിലാണ് സംഭവം.

കുത്തനെയുള്ള പടികൾ കയറുന്നതിനിടെ കാൽ വഴുതി താഴെ വീണ് തലയുടെ പുറകു ഭാഗം പടിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തല പൊട്ടി ചോര വാർന്ന് കിടന്ന ഇവരെ നാട്ടുകാരാണ് തട്ടാരമ്പലം സ്വകാര്യാശുപത്രിയിൽ എത്തിച്ചത്. അഞ്ചോളം തുന്നലുകളാണ് തലയിലുള്ളത്. ഇതിന് മുമ്പും നിരവധിയാളുകൾ ബാങ്കിലേക്ക് കയറുന്ന പടിയിൽ വീണ് പരിക്കേറ്റിട്ടുണ്ടെന്നും,  ഇതിൽ ഒരാൾ കോമ ബാധിച്ച് കിടപ്പിലാണെന്നും നാട്ടുകാർ പറഞ്ഞു. 

ബാങ്കിൽ ഇടപാടുകൾ നടത്താൻ എത്തുന്ന വയോധികരടക്കമുള്ളവർക്ക് കുത്തനെയുള്ള പടികയറാൻ പ്രയാസമാണ്. ഈ പചികള്‍ മാറ്റി പകരം സംവിധാനമൊരുക്കണമെന്നുള്ളാവശ്യം ഇടപാടുകാർ നിരന്തരമായി ബാങ്ക് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു