മഞ്ചേരിയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി വ്യാജം; വഴിത്തിരിവായത് മറ്റൊരു കേസിലെ പരാതി

Published : Jun 04, 2023, 10:05 PM IST
മഞ്ചേരിയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി വ്യാജം; വഴിത്തിരിവായത് മറ്റൊരു കേസിലെ പരാതി

Synopsis

ബലാൽസംഗം: വീട്ടമ്മയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞു, യുവാവിനെ വെറുതെ വിട്ടു

മഞ്ചേരി: ബലാൽസംഗത്തിന് ഇരയായെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടർന്ന് പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു. എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫ് (30) -നെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി (രണ്ട്) ജഡ്ജി എസ് രശ്മി വെറുതെ വിട്ടത്. 

2018 ജൂലൈ ഏഴിന് വൈകിട്ട് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.  14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.  2022ൽ ഭർത്താവുമായി പിണങ്ങിയ വീട്ടമ്മ ഭർത്താവിനെതിരെ മലപ്പുറം കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

ഈ പരാതിയിൽ ഭർത്താവ് തന്നെ വ്യാജമായി ബലാൽസംഗക്കേസ് കൊടുക്കാൻ നിർബ്ബന്ധിച്ചുവെന്ന് പരാമർശിച്ചിരുന്നു.   ഈ പരാതിയുടെ കോപ്പി പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. പി സാദിഖലി അരീക്കോട്, അഡ്വ. സയ്യിദ് സാദിഖലി തങ്ങൾ എന്നിവർ കോടതിയിൽ ഹാജരാക്കി.  മാത്രമല്ല പരാതിക്കാരിയുടെ വീടിന്റെ തേപ്പ് ജോലി ചെയ്തിരുന്നതിൽ അഷ്റഫിന് ലഭിക്കാനുള്ള പണം നൽകാത്തതിലുണ്ടായ തർക്കം സംബന്ധിച്ച് മഞ്ചേരി സി ജെ എം കോടതിയിലുള്ള കേസും പ്രതിഭാഗം ചൂണ്ടിക്കാട്ടി.  ഇതോടെ വീട്ടമ്മ പരാതി വ്യാജമാണെന്ന് കോടതിയിൽ സമ്മതിക്കുകയായിരുന്നു.

Read more: മലപ്പുറത്ത് ജ്വല്ലറിയിൽ മോഷണം നടത്തി സിസിടിവിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിനി പ്രതി പിടിയിൽ

അതേസമയം, കോഴിക്കോട് മെ‍ഡിക്കൽ കോളേജ് പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച നടപടിക്കെതിരെ  പീഡനത്തിന് ഇരയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.തന്‍റെ മൊഴിമാറ്റാൻ ശ്രമിച്ച അഞ്ചുപ്രതികളെ സർവ്വീസിൽ തിരിച്ചെടുത്തതിനെതിരെയാണ് അതിജീവിതയുടെ പരാതി. തന്‍റെ മൊഴി രേഖപ്പെടുത്താതെയാണ് ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി പ്രതികളെ തിരികെ സർവ്വീസിൽ പ്രവേശിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു