
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ച നിലയിൽ. പൂപ്പാനി സ്വദേശി ഇന്ദിരയാണ് മരിച്ചത്. രാവിലെ ഇന്ദിരയെ വീട്ടിലെ മുറിയിൽ കാണാതായതോടെ, ഭര്‍ത്താവും മകനും ചേര്‍ന്ന് തെരഞ്ഞു. അപ്പോഴാണ് വീടിന് പുറത്ത് പൊള്ളലേറ്റ് നിലയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്ന് മണ്ണെണ്ണ കുപ്പിയും ലഭിച്ചിരുന്നു. ഫൊറൻസിക് സംഘമെത്തി വിശദമായി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷമേ മരണ കാരണം വ്യക്തമാകൂ. പെരുമ്പാവൂര്‍ പൊലീസ് തുടര്‍നടപടികൾ സ്വീകരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam