പെരുമ്പാവൂരിൽ ദമ്പതികളുടെ വീട്ടിലും വാഹനത്തിലും പരിശോധന; പാക്കറ്റുകളിലാക്കി 'മെക്സിക്കൻ ബ്രൌൺ', വില ലക്ഷങ്ങൾ

Published : Aug 09, 2023, 09:18 PM IST
പെരുമ്പാവൂരിൽ ദമ്പതികളുടെ വീട്ടിലും വാഹനത്തിലും പരിശോധന; പാക്കറ്റുകളിലാക്കി 'മെക്സിക്കൻ ബ്രൌൺ', വില ലക്ഷങ്ങൾ

Synopsis

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട. ജില്ലയിൽ വിപണത്തിനായി കൊണ്ടുവന്ന നാല് പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചു വന്നിരുന്ന മുന്തിയ ഇനത്തിൽപ്പെട്ട മെക്സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന ഹെറോയിനാണ് പിടികൂടിയത്.

കൊച്ചി: പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട. ജില്ലയിൽ വിപണത്തിനായി കൊണ്ടുവന്ന നാല് പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചു വന്നിരുന്ന മുന്തിയ ഇനത്തിൽപ്പെട്ട മെക്സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന ഹെറോയിനാണ് പിടികൂടിയത്.  ആസാം സ്വദേശികളായ അംജദുൽ ഇസ്ലാം ഷഹീദാ കാത്തൂൻ എന്നീ  ദമ്പതികൾ  വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും, ഉപയോഗിച്ചിരുന്ന വാഹനത്തിൽ നിന്നുമാണ്  മാരകമായക്കു മരുന്ന് കണ്ടെത്തിയത്.  

സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ മദ്ധ്യ മേഖലാ സ്കോഡാണ് മയക്കുമരുന്ന് പിടികൂടിയത്. ഇന്റലിജൻസ് വിഭാഗവുമായി ചേർന്നായിരുന്നു ഓപ്പറേഷൻൽ പെരുമ്പാവൂർ കണ്ണന്തറ പടിഞ്ഞാറേക്കരയിൽ  സ്പെഷ്യൽ ടീമുമായി മിന്നൽ പരിശോധന നടത്തുകയായിരുന്നു. 

സംഘത്തിൽ എക്സൈസ് കമ്മീഷറുടെ മധ്യമേഖല സ്കോഡ് അംഗങ്ങളായ ഇൻസ്പെക്ടർമാരായ എ ബി പ്രസാദ്, പ്രമോദ് എം. പി, പ്രിവന്റി ഓഫീസർമാരായ റോബി, മുജീബ് റഹ്മാൻ, കൃഷ്ണപ്രസാദ്, അനൂപ് ഇന്റലിജൻസ് അംഗമായ രഞ്ജു ഡ്രൈവർ സിജൻ എന്നിവർ ഉണ്ടായിരുന്നു.  ഈ കേസിൽ തുടർ അറസ്റ്റുകൾ ഉണ്ടാവുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ് പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്ന് വിപണിയിൽ ലക്ഷങ്ങളുടെ മൂല്യം വരുന്നതാണ്. 

Read more:  റോഡിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടു, തർക്കം; കുടുംബത്തിന് നേരെ ആക്രമണം, 5 പേർ അറസ്റ്റിൽ

ചില അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ കുറ്റകൃത്യങ്ങളുടെ ഹബ്ബായി മാറ്റുകയാണ് സംസ്ഥാനത്തെ ചില കേന്ദ്രങ്ങൾ. കുറ്റകൃത്യങ്ങൾ നടത്തുന്നതിന് പ്രത്യേക വരുമാന സ്രോതസായാണ് ഇവരുടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നത്. ഇതിൽ  സംസ്ഥാനത്തിനകത്ത് തന്നെയുള്ള ചിലരാണ് ചുക്കാൻ പിടിക്കുന്നതെന്നും, ഇവർക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകുന്നത് എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കമ്മീഷണർ അന്യസംസ്ഥാന അതിഥി തൊഴിലാളികളെയും, അവരുടെ ക്യാമ്പുകളും പ്രത്യേക നിരീക്ഷിക്കണമെന്ന് നിർദ്ദേശം നൽകിയതായും എക്സൈസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു
ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ