കുടുംബപ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം; പീഡനം, നഗ്നദൃശ്യം പകര്‍ത്തി; ബിജെപി പഞ്ചാത്തംഗത്തിനെതിരെ പരാതി

Published : Aug 09, 2023, 08:51 PM ISTUpdated : Aug 09, 2023, 08:55 PM IST
കുടുംബപ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം; പീഡനം, നഗ്നദൃശ്യം പകര്‍ത്തി; ബിജെപി പഞ്ചാത്തംഗത്തിനെതിരെ പരാതി

Synopsis

ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം കൂടി പീഡിപ്പിക്കുകായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ചാരുംമൂട്: ബിജെപി ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ പീഡന പരാതി. പാലമേൽ ഗ്രാമ പഞ്ചായത്ത് അംഗം പുന്നക്കാകുളങ്ങര വീട്ടിൽ അനിൽകുമാറിനും (40), ചൂരത്തലക്കൽ അനിലിനും (48) എതിരെ നൂറനാട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ നൂറനാട് പൊലീസാണ് കേസെടുത്തത്. 2019 മുതൽ 2023 വരെ ഭീഷണിപെടുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും തന്നെയും മകനേയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണിയും കാരണമാണ് പരാതി നൽകാൻ താമസമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.

ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം കൂടി പീഡിപ്പിക്കുകായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പീഡിപ്പിച്ച ശേഷം പകർത്തിയ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും പണം നൽകില്ലെന്ന് പറഞ്ഞ് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. നൂറനാട് പൊലീസ് കേസെടുത്തു.

അതേസമയം, യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ കേസിൽ, ആത്മഹത്യ പ്രേരണയിൽ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവിന് കോടതി ശിക്ഷ വിധിച്ചു. മറ്റ് മൂന്ന് വകുപ്പുകളിൽ എട്ട് വർഷവും തടവും പ്രതി അനുഭവിക്കണമെന്നും, 1,20,000 പിഴയൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. കങ്ങരപ്പടി സ്വദേശി സിബിയെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.

2020 മാർച്ചിലാണ് പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കിയത്. യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. കൂട്ടുകാരിയോടൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്നു പെൺകുട്ടിയെ കളമശ്ശേരി കങ്ങരപ്പടി ഭാഗത്ത് വച്ച് പ്രതി കയ്യിൽ കയറിപ്പിടിക്കുകയും ചീത്ത വിളിക്കുകയും യൂണിഫോം കോട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ട്സ് എഴുതിയ പേപ്പറുകൾ മറ്റുള്ളവർ കാണുക ബലമായി എടുത്ത് കീറിക്കളയുകയും ചെയ്തു. ഇതിന്റെ മനോവിഷമത്താലാണ്  പെൺകുട്ടി ജീവനൊടുക്കിയത്. 

പൊതു വിപണിയിൽ വില 10 ലക്ഷം, 12 ബോർ ഗണ്‍ അടക്കം 4 തോക്കുകൾ കാണുന്നില്ല; എത്തിയത് ആരുടെ കൈകളിൽ? ദുരൂഹത, പരാതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ