
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട 'മാസപ്പടി' വിവാദത്തിൽ ബി ജെ പി നേതൃത്വത്തിനെതിരെയും ആരോപണവുമായി ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. വീണയുടെ മാസപ്പടിയിൽ കുമ്മനം രാജശേഖരൻ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുമ്മനത്തോട് വിഷയത്തിൽ മിണ്ടിപ്പോകരുതെന്നാണ് കേന്ദ്രം പറഞ്ഞതെന്നും ഷിബു ആരോപിച്ചു. ഇവർ തമ്മിൽ അന്തർധാരയുണ്ടെന്നും ഇടതുമുന്നണിയിലെ ഒരു നേതാവാണ് ഇക്കാര്യം പറഞ്ഞതെന്നും ആർ എസ് പി സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. വിണയുടെ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കസേരയിൽ തുടരാൻ പിണറായി വിജയന് ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടിക്കുന്നില്‍ സുരേഷിന് അമിത് ഷായുടെ വിമർശനം; 'സീനിയറാണ്, പക്ഷേ അവിശ്വാസ പ്രമേയ നടപടി അറിയില്ല'
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയം ഉറപ്പാണെന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു. സഹതാപ തരംഗം എന്ന വാദം ഇടതു മുന്നണിയുടെ മുൻകൂർ ജാമ്യമാണ്. മന്ത്രിമാർ ഇറങ്ങിയാൽ വോട്ടു പോകുമെന്നാണ് വാസവൻ പറയുന്നതെന്നും ഇനി മുഖ്യമന്ത്രി കൂടി ഇറങ്ങില്ലെന്ന് പറഞ്ഞാൽ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പോരാട്ടത്തിൽ ഇടതു മുന്നണി പരാജയം സമ്മതിച്ചെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
അതേസമയം നേരത്തെ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടിയെന്ന ആരോപണത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മരുളീധരന്‍ രംഗത്തെത്തിയിരുന്നു. മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയിൽ മറുപടി പറയിക്കാതെ പിണറായിയെ സതീശൻ രക്ഷിക്കുന്നതെന്തിനാണ് ? ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ പൂർണമായി പുറത്ത് വന്നാൽ പ്രതിപക്ഷവും തലയിൽ മുണ്ടിടേണ്ടി വരുമെന്നതിനാലാണോയെന്ന് അദ്ദേഹം ചോദിച്ചു.
വി മുരളീധരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം.
മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് പുറത്തു വന്നതിന് തൊട്ടുപിന്നാലെ വന്ന വാർത്ത " നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കി " എന്നാണ് !കാര്യോപദേശക സമിതി തീരുമാനമെടുത്തത്രെ.ഇതിലും മികച്ച " സഹകരണാത്മക പ്രതിപക്ഷം " എവിടെയുണ്ടാവും ?പാർലമെൻ്റിൽ സ്വയം പരിഹാസ്യരായി " അദാനി അദാനി " വിളിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് നിയമസഭയിൽ "കർത്ത ,കർത്ത " എന്ന് വിളിക്കാൻ നാവുപൊന്താത്തതെന്ത് ?മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയിൽ മറുപടി പറയിക്കാതെ പിണറായിയെ സതീശൻ രക്ഷിക്കുന്നതെന്തിനാണ് ?ആദായനികുതി വകുപ്പിൻ്റെ കണ്ടെത്തലുകൾ പൂർണമായി പുറത്ത് വന്നാൽ പ്രതിപക്ഷവും തലയിൽ മുണ്ടിടേണ്ടി വരുമെന്നതിനാലാണോ?
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം