25 ലക്ഷം വിലവരുന്ന എംഡിഎംഎ: കോഴിക്കോട് യുവാവ് എക്സൈസ് പിടിയില്‍

Published : Jan 13, 2023, 03:15 PM IST
25 ലക്ഷം വിലവരുന്ന എംഡിഎംഎ: കോഴിക്കോട് യുവാവ് എക്സൈസ് പിടിയില്‍

Synopsis

ബംഗളൂരില്‍ നിന്ന് സ്ഥിരമായി എംഡിഎംഎ കടത്തുന്ന സഘത്തിലെ പ്രധാന കണ്ണിയാണ് അഷ്റഫെന്ന് എക്സൈസ് സംഘം പറഞ്ഞു. ആറു മാസം മുൻപ് ഇയാളെ സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട.163 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. പള്ളിക്കണ്ടി സ്വദേശി അഷ്റഫ് ആണ് പിടിയിലായത്. 25 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ ഒരാഴ്ചയായി നിരീക്ഷിച്ചു വരികയായിരുന്നു. വീട്ടിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. മലപ്പുറം കോഴിക്കോട് ജില്ലകളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു. ബംഗളൂരില്‍ നിന്ന് സ്ഥിരമായി എംഡിഎംഎ കടത്തുന്ന സഘത്തിലെ പ്രധാന കണ്ണിയാണ് അഷ്റഫെന്ന് എക്സൈസ് സംഘം പറഞ്ഞു. ആറു മാസം മുൻപ് ഇയാളെ സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്