നെടുമങ്ങാട് കൂറ്റൻ ആൽമരം റോഡിന് കുറുകെ വീണു, ഒപ്പം പോസ്റ്റുകളും, ഓട്ടോ യാത്രക്കാർക്ക് പരുക്ക്

Published : May 28, 2025, 11:44 AM IST
നെടുമങ്ങാട് കൂറ്റൻ ആൽമരം റോഡിന് കുറുകെ വീണു, ഒപ്പം പോസ്റ്റുകളും, ഓട്ടോ യാത്രക്കാർക്ക് പരുക്ക്

Synopsis

പോസ്റ്റ് വീണ് ഓട്ടോറിക്ഷ ഭാഗികമായി തകർന്ന നിലയിലാണുള്ളത്. യാത്രികരായ മേലാംകോട് സ്വദേശി മായയും മകൾ കീർത്തിക്കുമാണ് പരിക്ക്. ഡ്രൈവർക്കും നിസാര പരുക്കുണ്ട്

തിരുവനന്തപുരം: നെടുമങ്ങാട് മുൻസിപ്പൽ ഓഫീസ്- മേലാങ്കോട് റോഡിൽ നികുഞ്ജം ഓഡിറ്റോറിയത്തിന് സമീപം നിന്ന കൂറ്റൻ ആൽമരം കടപുഴകി റോഡിന് കുറുകേ വീണ് അപകടം. ഇന്നലെ  ഉച്ചയോടെ വീശിയടിച്ച കാറ്റിലും പേമാരിയിലുമാണ് കൂറ്റൻ ആൽമരം കടപുഴകിയത്. സമീപത്തുണ്ടായിരുന്ന നാലോളം ഇലക്ട്രിക് കോൺക്രീറ്റ് പോസ്റ്റുകളും ഇതോടൊപ്പം റോഡിലേക്ക് പതിച്ചത് അപകടത്തിന് വഴിയൊരുക്കി. 

ഇതേസമയത്ത് ഇതുവഴി ഓടി കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്കാണ് ഒരു പോസ്റ്റ് വീണത്. പരുക്കേറ്റതിനെ തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്ക്  നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടി. പോസ്റ്റ് വീണ് ഓട്ടോറിക്ഷ ഭാഗികമായി തകർന്ന നിലയിലാണുള്ളത്. യാത്രികരായ മേലാംകോട് സ്വദേശി മായയും മകൾ കീർത്തിക്കുമാണ് പരിക്ക്. ഡ്രൈവർക്കും നിസാര പരുക്കുണ്ട്.  

നെടുമങ്ങാട് ഗേൾസ് ഹൈസ്കൂൾ റോഡിൽ യുപി സ്കൂളിന് അടുത്തായും മറ്റ് പ്രധാന റോഡുകളുടെ വശങ്ങളിലും ചുവട് ഭാഗം ദ്രവിച്ച വൃക്ഷങ്ങൾ വീഴാറായി നിൽക്കുന്നുണ്ടെങ്കിലും അധികാരികൾ ഇത് നീക്കം ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. നേരത്തെ ചില വൃക്ഷങ്ങൾ മുമ്പ് മുറിച്ചു മാറ്റുന്നതിനു ശ്രമിച്ചപ്പോൾ പരിസ്ഥിതി വാദികളുടെ എതിർപ്പുണ്ടായതാണ് നടപടികളിൽ നിന്നും പിന്നോട്ട് പോയതെന്നാണ് ഒരു വിഭാഗം നാട്ടുകാർ ആരോപിക്കുന്നത്.

മഴക്കെടുതിയിൽ ആലപ്പുഴയിൽ തട്ടുകട മരം വീണ് നശിച്ചു. തിങ്കളാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിനു സമീപമുള്ള വാലുതറയിൽ തുളസിയുടെ തട്ടുകട തകർന്നത്. റോഡരുകിൽ നിന്നിരുന്ന മരമാണ് കടപുഴകി വീണത്. രാത്രി 10.30 ഓടെ മഴ ശക്തമായിരുന്നു. ഈ സമയം കടയിലുണ്ടായിരുവരടക്കം കടയിൽ നിന്നും പോവുകയും തുടർന്ന് മരം വീഴുകയുമായിരുന്നു. തട്ടുകടയിലെ ഫർണിച്ചറുകളുൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്