
മൂവാറ്റുപുഴ: സ്റ്റേ വയർ വഴി പോസ്റ്റിലെത്തി. നാട്ടുകാർ കണ്ടതോടെ തിരിച്ചിറങ്ങാനാവാതെ കുടുങ്ങി. ഒടുവിൽ ഒരു പ്രദേശത്തെ ഇരുട്ടിലാക്കി ഇലക്ട്രിക് പോസ്റ്റിൽ നിന്ന് മലമ്പാമ്പിനെ രക്ഷിച്ചു. മൂവാറ്റുപുഴ നഗരത്തിലെ 25ആം വാർഡിലെ ഇലക്ട്രിക് പോസ്റ്റിൽ ആണ് മലമ്പാമ്പ് കയറിപ്പറ്റിയത്. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ മലമ്പാമ്പ് ഇലക്ട്രിക് പോസ്റ്റിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് കണ്ടത്. ഉടൻതന്നെ നഗരസഭ കൗൺസിലർ പി. രഞ്ജിതയെ നാട്ടുകാർ വിവരം അറിയിച്ചു. രജിത എത്തി കെഎസ്ഇബി ഓഫീസിൽ വിളിച്ചറിയിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിൻറെ അടിസ്ഥാനത്തിൽ പ്രദേശത്തെ മുഴുവൻ വൈദ്യുതിയും ഇലക്ട്രിസിറ്റി ഓഫീസ് അധികൃതർ ഓഫ് ചെയ്തു. തുടർന്നാണ് കോതമംഗലം നിന്നുള്ള ഫോറസ്റ്റ് സംഘമെത്തിയത്.
ഏറെനേരം പണിപ്പെട്ടാണ് മലമ്പാമ്പിനെ താഴെയിറക്കിയത്. ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കേബിൾ വഴിയാണ് മലമ്പാമ്പ് പോസ്റ്റിനു മുകളിൽ കയറി പറ്റിയത്. ഇതേ വഴി തന്നെയാണ് മലമ്പാമ്പ് തിരികെ ഇറക്കിയത്. തൊട്ടടുത്ത കാടുപിടിച്ചുകിടക്കുന്ന പറമ്പിൽ നിന്നും ആണ് മലമ്പാമ്പ് പോസ്റ്റിൽ കയറി പറ്റിയത് എന്ന് കരുതുന്നു. മൂവാറ്റുപുഴയാറിലേക്ക് ഇവിടെ നിന്നും കുറച്ച് ദൂരം മാത്രമാണുള്ളത്. പുഴയിൽ നിന്നും എത്തിയത് ആകാം പാമ്പ് എന്ന് കരുതുന്നു. പ്രേദേശത്തു നിന്നും ഇതിനു മുൻപും പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam