മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി

Published : Aug 10, 2026, 05:34 PM IST
python rescued

Synopsis

പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു.കുട്ടികളെത്തുന്ന അങ്കണവാടിയുടെ പരിസരത്ത് പാമ്പിനെ കണ്ടെത്തിയത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കോഴിക്കോട്: മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി. മുക്കം കുറ്റിപ്പാല അംഗൻവാടി കെട്ടിടത്തിന് അടുത്താണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് അങ്കണവാടി ജീവനക്കാർ മുക്കം നഗരസഭാ ചെയർമാനും നാട്ടുകാരും വനം വകുപ്പിലെ ആർ.ആർ.ടി വളണ്ടിയർ കബീർ കള്ളൻതോടിനെ വിവരം അറിയിച്ചു. കബീർ എത്തി പാമ്പിനെ മരത്തിൽ നിന്നും താഴെയിറക്കി റോഡിലെത്തിച്ച് പിടികൂടി റെസ്ക്യൂ ബാഗിലാക്കി. പിടികൂടിയ പാമ്പിനെ പിന്നീട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. അങ്കണവാടിയുടെ പരിസരത്ത് പാമ്പിനെ കണ്ടെത്തിയത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ആറ് ബലിതർപ്പണ കേന്ദ്രങ്ങൾ, പുലർച്ചെ രണ്ടുമണിമുതൽ സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി
ബലിതർപ്പണത്തിന് എത്തുന്നവർ ശ്രദ്ധിക്കുക, ആലുവയിൽ 13 മണിക്കൂർ ഗതാഗത നിയന്ത്രണം; മണപ്പുറത്തേയ്ക്ക് വാഹനങ്ങൾ അനുവദിക്കില്ല