കാറുകളില്‍ അഞ്ചു വസ്തുക്കള്‍ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കാറുകളില്‍ തീപിടിക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്. സൗദിയിലെ പല പ്രവിശ്യകളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്.

കാറുകളില്‍ അഞ്ചു വസ്തുക്കള്‍ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍, ലൈറ്ററുകള്‍, കംപ്രസ് ചെയ്ത ഗ്യാസ് കുപ്പികള്‍, പെര്‍ഫ്യൂമുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നീ അഞ്ചു വസ്തുക്കള്‍ വെയിലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ സൂക്ഷിക്കരുതെന്നാണ് മുന്നറിയിപ്പ്. ഇവ തീപിടിക്കാനും പൊട്ടിത്തെറിക്കാനും കാരണമായേക്കാമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

അതേസമയം സൗദിയില്‍ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച അവസാനം വരെ നാല് മേഖലകളിലും 46-50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് അറിയിപ്പ്‌. അല്‍ ശര്‍ഖിയ മേഖലയില്‍ താപനില ഉയരും. 48-50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. റിയാദിന്റെ കിഴക്ക്, തെക്ക് മേഖലകളിലും, അല്‍ ഖസീമിന്റെ കിഴക്കന്‍ മേഖലകളിലും മദീനയുടെ പടിഞ്ഞാന്‍ പ്രദേശങ്ങളിലും താപനില ഉയരും. 46-48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. അല്‍ ശര്‍ഖിയയിലും മധ്യഭാഗങ്ങളിലും താപനില വളരെ കൂടുതലാകാനും സാധ്യതയുണ്ട്. മദീന, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ മക്ക, ജിസാന്‍ മേഖലകള്‍ക്കിടയിലെ തീരദേശ റോഡില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഇത് ദൂരക്കാഴ്ച പരിമിതപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Read Also - കടൽ തീരങ്ങളിൽ 10 കോടി കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാന്‍ സൗദി അറേബ്യ

ചുട്ടുപഴുത്ത കാറില്‍ തനിച്ച് അഞ്ചു മണിക്കൂര്‍; 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഫ്‌ലോറിഡ: അടച്ചിട്ട കാറിനുള്ളില്‍ മണിക്കൂറുകളോളം തനിച്ചായ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുഎസിലെ ഫ്‌ലോറിഡയിലാണ് ദാരുണ സംഭവം ഉണ്ടായത്. 56 ഡിഗ്രി സെല്‍ഷ്യസോളം താപനില ഉയര്‍ന്ന കാറിലാണ് കുഞ്ഞ് അഞ്ച് മണിക്കൂറോളം ഇരുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ കെയര്‍ ടേക്കറായ റോണ്ട ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- കുഞ്ഞിനെ മണിക്കൂറുകളോളം കാറില്‍ തനിച്ചിരുത്തിയതിനാണ് ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു കെയര്‍ടേക്കറായ ജുവല്‍. വീട് എത്തിയപ്പോള്‍ കുഞ്ഞ് ഉറക്കമായിരുന്നു. മറ്റ് കുട്ടികളുമായി ഇവര്‍ വീടിനുള്ളിലേക്ക് കയറി. കാറില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കാര്യം ഇവര്‍ മറന്നുപോയി.

Read Also - ചുട്ടുപഴുത്ത കാറില്‍ തനിച്ച് അഞ്ചു മണിക്കൂര്‍; 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

പിന്നീട് അഞ്ച് മണിക്കൂറിന് ശേഷം തിരികെയെത്തിയപ്പോഴേക്കും കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടച്ചിട്ട കാറില്‍ കുട്ടികളെ തനിച്ചിരുത്തി പോകുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...