
കോഴിക്കോട്: കോഴിക്കോട് നടപ്പാതകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ കോഴിക്കോട് ജില്ലാ കളക്ടറില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. ജൂലൈ 14ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കേസ് പരിഗണിക്കും.
നടപ്പാതകളില്‍ ബൈക്കുകള്‍ കയറുന്നത് തടയാനെന്ന പേരിലാണ് സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. കോഴിക്കോട് നഗരത്തില്‍ മാവൂര്‍ റോഡിന് ഇരുവശവുമുള്ള നടപ്പാതകളില്‍ ഇത്തരം ബാരിക്കേഡുകളുണ്ട്. ബൈക്ക് യാത്രക്കാര്‍ നടപ്പാതയില്‍ കയറുന്നത് കണ്ടെത്താന്‍ ക്യാമറകളുള്ളപ്പോഴാണ് ഈ നടപടി. ചക്രക്കസേരയില്‍ സഞ്ചരിക്കുന്നവര്‍ ബാരിക്കേഡിന് മുന്നിലെത്തുമ്പോള്‍ നാട്ടുകാര്‍ ചക്രക്കസേര ചുമന്ന് ബാരിക്കേഡിന് അപ്പുറത്ത് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, കോഴിക്കോട് നഗരസഭയാണ് ഇത്തരം ബാരിക്കേഡുകള്‍ നിര്‍മ്മിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ആമസോണിന്‍റെ പുതിയ പ്രഖ്യാപനം ആശ്വാസമാകുമോ? 2000 നോട്ട് വീട്ടിലെത്തി വാങ്ങും, സാധനം വാങ്ങിയാൽ മതി
ഏഷ്യാനെറ്റ് ന്യൂസ് ലെെവ് കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam