വിവരാവകാശ കമ്മീഷണറുടെ ഇടപെടല്‍: 13 വര്‍ഷം കാണാതിരുന്ന രേഖകള്‍ വെണ്ടറുടെ കടയില്‍ നിന്നും കണ്ടെത്തി

Published : Jun 25, 2023, 04:39 PM IST
വിവരാവകാശ കമ്മീഷണറുടെ ഇടപെടല്‍: 13 വര്‍ഷം കാണാതിരുന്ന രേഖകള്‍ വെണ്ടറുടെ കടയില്‍ നിന്നും കണ്ടെത്തി

Synopsis

കോടിക്കണക്കിന് രൂപ മൂല്യമുള്ള വസ്തുവകകളുടെ കൈമാറ്റം സംബന്ധിച്ച് ലക്ഷക്കണക്കിന് രൂപ വിലവരുന്ന മുദ്രപ്പത്രം വിതരണത്തിന്റെ 2009ലെ നാള്‍വഴി പേരേടാണ് കണ്ടെടുത്തത്.

ആലപ്പുഴ: വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടര്‍ന്ന് ഹരിപ്പാട് സബ് ട്രഷറിയിലെ സ്‌ടോംങ്ങ് റൂമില്‍ സൂക്ഷിക്കേണ്ട വിലപ്പെട്ട രേഖകള്‍ വെണ്ടറുടെ കടയില്‍ നിന്നും കണ്ടെത്തി. 13 വര്‍ഷമായി കാണാനില്ലായിരുന്ന മുദ്രപ്പത്രം നാള്‍വഴി പേരേടാണ് കണ്ടെത്തിയത്. കോടിക്കണക്കിന് രൂപ മൂല്യമുള്ള വസ്തുവകകളുടെ കൈമാറ്റം സംബന്ധിച്ച് ലക്ഷക്കണക്കിന് രൂപ വിലവരുന്ന മുദ്രപ്പത്രം വിതരണത്തിന്റെ 2009ലെ നാള്‍വഴി പേരേടാണ് കണ്ടെടുത്തത്.
 
ഈ പേരേടിലെ ഒരു പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ട് 2022 നവംബറില്‍ ചെറുതന കാനകയില്‍ എം. അഭിലാഷ് കുമാര്‍ ട്രഷറിയില്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു. രേഖ കണ്ടെത്തി നല്‍കുന്നതിന് പകരം ലഭ്യമല്ല എന്ന മറുപടിയാണ് ട്രഷറി നല്‍കിയത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കിം തെളിവെടുപ്പ് നടത്തിയപ്പോള്‍ ട്രഷറി ഓഫീസര്‍മാരുടെ വിശദീകരണത്തില്‍ തൃപ്തികരമായി തോന്നിയില്ല. കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ നല്‍കിയ മറുപടി ഈ രേഖ കണ്ടില്ല എന്നും തുറക്കാനാവാത്ത സ്‌ട്രോങ് റൂമില്‍  ഉണ്ടാകാമെന്നുമാണ്. എന്നാല്‍ സ്‌ട്രോങ്ങ്‌റൂം തുറക്കാന്‍ ട്രഷറി ജീവനക്കാര്‍ ശ്രമിച്ചില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇതു സംബന്ധിച്ച് ട്രഷറി ജീവനക്കാര്‍ സമര്‍പ്പിച്ച വിശദീകരണം തള്ളിയ കമ്മീഷണര്‍ സംസ്ഥാന ട്രഷറീസ് ഡയറക്ടര്‍ ഇടപെട്ട് സ്‌ട്രോങ്ങ് റൂം തുറക്കണമെന്നും ഉന്നതതല പരിശോധന നടത്തണമെന്നും ഉത്തരവിടുകയായിരുന്നു.

തുടര്‍ന്ന് അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ കെ.ഒ വിജികുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ നാള്‍വഴി പേരേട് ഒരു മുദ്രപ്പത്രം വെണ്ടറുടെ പക്കല്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിവരാവകാശ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. മുദ്രപ്പത്രത്തോടൊപ്പം വെണ്ടറെ ഏല്‍പിക്കുന്ന ഓരോ പേരേടും പേജ് തീരുന്ന മുറയ്ക്ക് ട്രഷറി തിരികെ വാങ്ങി 50 രൂപ ഫീസ് ഒടുക്കിച്ച് പുതിയ പേരേട് നല്‍കണമെന്നാണ് ചട്ടം.


  തിരുവാർപ്പിലെ ബസ് പ്രശ്നം: ബസ് ഉടമക്കെതിരായ സിഐടിയു സമരം പിൻവലിച്ചു 
 

ഏഷ്യാനെറ്റ് ന്യൂസ് ലെെവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ