കുരങ്ങൻമാർ കൃഷി നശിപ്പിച്ചാൽ വനംവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : Jun 06, 2022, 07:41 PM ISTUpdated : Jun 06, 2022, 07:45 PM IST
കുരങ്ങൻമാർ കൃഷി നശിപ്പിച്ചാൽ വനംവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Synopsis

കാർഷിക വിളകൾ കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നത് തടയാൻ വൈദ്യുതി വേലി നിർമ്മിച്ചിട്ടുണ്ടെങ്കിലും കുരങ്ങൻമാർ മരങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ നിയന്ത്രിക്കാൻ കഴിയില്ലെന്ന്ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമ്മീഷനെ അറിയിച്ചു.  

കോഴിക്കോട്: തെങ്ങ്, കവുങ്ങ്, കൊക്കോ മുതലായ കൃഷികൾ  കുരങ്ങൻമാർ നശിപ്പിക്കുന്നത് തടയാൻ മാർ​ഗമില്ലെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ച സാഹചര്യത്തിൽ കൃഷി നാശമുണ്ടാകുന്ന കർഷകർക്ക്  നഷ്ടപരിഹാരം നൽകാൻ വനംവകുപ്പിന് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. 1980ലെ നിയമപ്രകാരം വന്യജീവി ആക്രമണം കാരണം നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് അടിയന്തിര തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ഹൽവ കച്ചവടത്തെ ചൊല്ലി തർക്കം: ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ വാൾ വീശിയ യുവാവ് അറസ്റ്റിൽ

സ്വീകരിച്ച നടപടികൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം. 2018 ഓഗസ്റ്റ് 29 ന് ഇതേ വിഷയത്തിൽ കമ്മീഷൻ ഉത്തരവ് പാസാക്കിയിരുന്നെങ്കിലും അതിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരനായ തലയാട് സ്വദേശി  ബാലൻ കാരമേൽ വീണ്ടും കമ്മീഷനെ സമീപിക്കുകയായിരുന്നു. കാർഷിക വിളകൾ കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നത് തടയാൻ വൈദ്യുതി വേലി നിർമ്മിച്ചിട്ടുണ്ടെങ്കിലും കുരങ്ങൻമാർ മരങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ നിയന്ത്രിക്കാൻ കഴിയില്ലെന്ന്ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമ്മീഷനെ അറിയിച്ചു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
കോളേജിലേയ്ക്ക് പോകും വഴി കാത്തിരുന്നത് ദുരന്തം; ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം