'സാറേ ജയിലിൽ കളിസ്ഥലം വേണം, വ്യായമത്തിന് സൗകര്യമില്ല', തടവുകാരന്‍റെ പരാതി തള്ളി മനുഷ്യാവകാശ കമ്മീഷൻ

Published : Apr 07, 2026, 01:30 PM IST
tavanur central jail

Synopsis

എന്‍ഡിപിഎസ് കോടതി 15 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയാണ് പരാതി സമര്‍പ്പിച്ചത്. ജയിലിന്‍റെ നടുമുറ്റത്ത് വ്യായാമത്തിന് സൗകര്യമുണ്ടെന്നും വിനോദ വിനോദത്തിന് സൗകര്യങ്ങളുണ്ടെന്നും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മനനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തേവാസികള്‍ക്ക് വ്യായാമംചെയ്യാന്‍ കളിസ്ഥലമില്ലെന്നും തടവുകാര്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യമില്ലെന്നുമുള്ള പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. മഞ്ചേരി എന്‍ഡിപിഎസ് കോടതി 15 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയാണ് പരാതി സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആണ് കേസ് പരിഗണിച്ചത്. എന്നാൽ ജയിലിന്‍റെ നടുമുറ്റത്ത് വ്യായാമത്തിന് സൗകര്യമുണ്ടെന്നും വിനോദ വിനോദത്തിന് സൗകര്യങ്ങളുണ്ടെന്നും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മനനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

എല്ലാ ദിവസവും ഉച്ചയ്ക്കുശേഷവും അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയും ടിവി കാണാന്‍ സൗകര്യമുണ്ടെന്ന് സൂപ്രണ്ട് മനനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഫുട്‌ബോളും വോളിബോളും കാരംസും ചെസും സെല്ലുകളില്‍ ലഭ്യമാണ്. പരാതിക്കാരന്‍ ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താറില്ലെന്നും ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ പരാതി തള്ളിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറക്കമിറങ്ങവേ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ പോസ്റ്റിലിടിച്ച് മറിഞ്ഞ് അപക‌ടം; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം
ബസില്‍ 14 വയസ്സുകാരിയെ ശല്യം ചെയ്തു; മലപ്പുറത്ത് 54 കാരന് 11 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ