കെഎസ്ആര്‍ടിസി ജീവനക്കാരുടെ പരാതി; ഈ പറയുവന്നവര്‍ക്ക് ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : Apr 27, 2023, 07:46 PM ISTUpdated : Apr 27, 2023, 07:55 PM IST
 കെഎസ്ആര്‍ടിസി ജീവനക്കാരുടെ പരാതി; ഈ പറയുവന്നവര്‍ക്ക്  ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

Synopsis

പരാതി നൽകുന്ന കെ എസ് ആർടി സി ജീവനക്കാർക്ക് അച്ചടക്കത്തോടെ ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. 

തൃശ്ശൂർ : പരാതി നൽകുന്ന കെ എസ് ആർടി സി ജീവനക്കാർക്ക് അച്ചടക്കത്തോടെ ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ.  ജീവനക്കാർ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നതു കാരണം വരുമാനത്തിൽ കുറവുണ്ടാകുന്നതായി കെഎസ്ആര്‍ടിസി. എം ഡി കമ്മീഷനെ അറിയിച്ച  സാഹചര്യത്തിലായിരുന്നു പരാമര്‍ശം.

അതേസമയം ജീവനക്കാർക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെങ്കിൽ അടിയന്തിരമായി ലഭ്യമാക്കാൻ കെഎസ്ആർടിസി  എം ഡി  നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി കെ. ബീനാകുമാരി ആവശ്യപ്പെട്ടു.  2018 സെപ്റ്റംബറിലെ ചില ദിവസങ്ങളിൽ ശമ്പളം ലഭിച്ചിട്ടില്ലെന്നാരോപിച്ച് കെ എസ് ആർ ടി സി. തൃശൂർ ഡിപ്പോയിലെ ആറ് ഡ്രൈവർമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കമ്മീഷൻ കെ എസ് ആർടി സി, എംഡിയിൽ നിന്ന് റിപ്പോർട്ട്ആവശ്യപ്പെട്ടു.  പരാതിക്കാർ മുൻകൂർ അനുമതിയില്ലാതെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തതു കാരണമാണ് ശമ്പളം നൽകാൻ കഴിയാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് കമ്മീഷൻ നിർദ്ദേശാനുസരണം അവധി പാസാക്കി കുടിശ്ശിക ബില്ലുകൾ തയ്യാറാക്കി 2022 ഒക്ടോബർ  ഏഴിന് മുഖ്യ കാര്യാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർക്ക് നിയമാനുസൃതം ലഭ്യമാകേണ്ട തുക നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 

Read more:  ആലപ്പുഴ ജില്ലയിൽ അഗ്നിശമനസേനയിൽ ആദ്യ ഫയർവുമൺ ആകാനുള്ള നിയോഗത്തിൽ ശ്രീന

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ട്രെയിലെർ തൊഴിലാളി സമരം പിൻവലിച്ചു

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ട്രെയിലെർ തൊഴിലാളികൾ പ്രഖ്യാപിച്ച സമരം  തൊഴിൽവകുപ്പിന്റെ  ഇടപെടലിനെ തുടർന്ന് പിൻവലിച്ചു.
ട്രെയിലെർ ഡ്രൈവർമാരുടെയും ക്ലീൻർമാരുടെയും ബാറ്റയിൽ  നാറ്റ് പാ ക്കിന്റെ റിപ്പോർട്ട് പ്രകാരം നിശ്ചയിച്ചിട്ടുള്ള വാടകയുടെ അടിസ്ഥാനത്തിൽ യഥാക്രമം 10.5, 5.25 % എന്ന ക്രമത്തിൽ വർധനവ് വരുത്തിയതിനെ തുടർന്നാണ്  സമരം പിൻവലിച്ചത്. എറണാകുളം സർക്കാർ അഥിതി മന്ദിരത്തിൽ അഡീ. ലേബർ കമ്മിഷണർ കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുരഞ്ജന യോഗത്തിലാണ് തർക്കപരിഹാരം സാധ്യമായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്