പുളളിമാന്റെ ഇറച്ചിയുമായി നായാട്ടു സംഘം; തടഞ്ഞ വനപാലകരെ ആക്രമിച്ച് കടന്നു; 2 ഉദ്യോ​ഗസ്ഥർക്ക് പരിക്ക്; അന്വേഷണം

Published : Nov 24, 2023, 09:09 AM IST
പുളളിമാന്റെ ഇറച്ചിയുമായി നായാട്ടു സംഘം; തടഞ്ഞ വനപാലകരെ ആക്രമിച്ച് കടന്നു; 2 ഉദ്യോ​ഗസ്ഥർക്ക് പരിക്ക്; അന്വേഷണം

Synopsis

പേരിയ ചന്ദനത്തോട് ഭാഗത്തുനിന്ന് വേട്ടയാടിയ പുള്ളിമാന്റെ ജഡവും കണ്ടെത്തി. 

വയനാട്: വയനാട് പേരിയയിൽ വനപാലകരെ ആക്രമിച്ച നായാട്ട് സംഘത്തിനായി അന്വേഷണം ആരംഭിച്ചു. പുള്ളിമാന്റെ ഇറച്ചിയുമായി വന്ന വാഹനം വനപാലകർ തടഞ്ഞു. എന്നാൽ വാഹനം വനപാലകരെ തട്ടിയിട്ട ശേഷം കടന്നു പോകുകയായിരുന്നു. വാഹനം ബൈക്കിൽ പിന്തുടർന്ന് വനപാലകർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പേരിയ ചന്ദനത്തോട് ഭാഗത്തുനിന്ന് വേട്ടയാടിയ പുള്ളിമാന്റെ ജഡവും കണ്ടെത്തി. വെടിവെച്ച് കൊന്ന നിലയിൽ ആയിരുന്നു മാന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസും വനംവകുപ്പും കേസെടുത്ത് അന്വേഷണ ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്