നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി; വയനാട് ദളത്തിന്റെ പേരിൽ കോഴിക്കോട് കളക്ടർക്ക് ഭീഷണി കത്ത്

Published : Nov 24, 2023, 09:01 AM IST
നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി; വയനാട് ദളത്തിന്റെ പേരിൽ കോഴിക്കോട് കളക്ടർക്ക് ഭീഷണി കത്ത്

Synopsis

വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.  

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത്. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വയനാട്ടിൽ നേരത്തെ ഇറങ്ങിയ ഭീഷണി കത്തിൽ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പൊലീസ് പറയുന്നു.

നവകേരള സദസ് ഇന്ന് മുതൽ മൂന്ന് ദിവസം കോഴിക്കോട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വടകരയിൽ നടക്കുന്ന പ്രഭാതയോഗത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 ന് വടകര നാരായണ നഗർ ഗ്രൗണ്ടിലെ വേദിയിലാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.11 മണിക്ക് കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടിലും വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്ര മണ്ഡല സദസ്സ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് വൈകുന്നേരം 4.30ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലേത് നാരായണ നഗര്‍ ഗ്രൗണ്ടിലുമാണ് നടക്കുക.

PREV
Read more Articles on
click me!

Recommended Stories

സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ
കുടുംബ വീട്ടിൽ പോകുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണു, 3 വയസുകാരന് ദാരുണാന്ത്യം