ആരുമറിഞ്ഞില്ല, പാലക്കാട്ട് വീടിനുള്ളിൽ ഭാര്യയും ഭർത്താവും മരിച്ചനിലയിൽ, മൃതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കം

Published : Oct 08, 2023, 08:52 PM ISTUpdated : Oct 08, 2023, 09:24 PM IST
ആരുമറിഞ്ഞില്ല, പാലക്കാട്ട് വീടിനുള്ളിൽ ഭാര്യയും ഭർത്താവും മരിച്ചനിലയിൽ, മൃതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കം

Synopsis

മ്യതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം.

പാലക്കാട് : വീടിനുള്ളിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയൻ കാവിൽ പുരയ്ക്കൽ ഷാജി ഭാര്യ സുചിത്ര എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മ്യതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം.

സുജിതയുടെ മൃതദേഹം അഴുകിയ നിലയിലാണ്. ഭർത്താവ് ഷാജിയുടെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. പുറത്തേക്ക് ദുർഗന്ധം വന്നപ്പോഴാണ് പ്രദേശവാസികൾ വീട് പരിശോധിച്ചത്. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആദ്യം സുചിത്രയുടെ  മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി.

ഇരുവർക്കും പത്ത് വയസ് പ്രായമുളള ഒരു കുട്ടിയുമുണ്ട്. കുട്ടിയെ ഷാജിയുടെ വീട്ടിലാക്കിയിരിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊപ്പം പോലീസ് സ്ഥലത്ത് നടപടികള്‍ ആരംഭിച്ചു. 

ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ, അമേരിക്ക സൈനിക സഹായം നൽകും

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം