എല്ലാം മറന്ന് ആടിപ്പാടി സരോജനി ചേച്ചിയും ശാന്തേച്ചിയും, ദൃശ്യങ്ങൾ പങ്കുവെച്ച് മന്ത്രി -വീഡിയോ

Published : Oct 08, 2023, 07:05 PM ISTUpdated : Oct 08, 2023, 07:17 PM IST
 എല്ലാം മറന്ന് ആടിപ്പാടി സരോജനി ചേച്ചിയും ശാന്തേച്ചിയും, ദൃശ്യങ്ങൾ പങ്കുവെച്ച് മന്ത്രി -വീഡിയോ

Synopsis

കുടുംബശ്രീ പ്രവർത്തകർ ഉച്ചഭക്ഷണത്തിന്‌‌ ശേഷമുള്ള ഇടവേളയിൽ ആടിപ്പാടുകയാണെന്നും പതിറ്റാണ്ടുകൾക്ക്‌ ശേഷം വീണ്ടും സ്കൂളിലെത്തിയ ലക്ഷക്കണക്കിന്‌ കുടുംബശ്രീ പ്രവർത്തകർ ഇപ്പോളിതുപോലെ സന്തോഷത്തിമർപ്പിലാണെന്നും അദ്ദേഹം കുറിച്ചു.  

 കുടുംബശ്രീ പ്രവർത്തകർ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് മന്ത്രി എംബി രാജേഷ്. 'തിരികെ സ്കൂളിലേക്ക്'‌ ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിൽ മലപ്പുറം ജില്ലയിലെ മക്കരപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് മന്ത്രി പങ്കുവെച്ചത്.
കുടുംബശ്രീ പ്രവർത്തകർ ഉച്ചഭക്ഷണത്തിന്‌‌ ശേഷമുള്ള ഇടവേളയിൽ ആടിപ്പാടുകയാണെന്നും പതിറ്റാണ്ടുകൾക്ക്‌ ശേഷം വീണ്ടും സ്കൂളിലെത്തിയ ലക്ഷക്കണക്കിന്‌ കുടുംബശ്രീ പ്രവർത്തകർ ഇപ്പോളിതുപോലെ സന്തോഷത്തിമർപ്പിലാണെന്നും അദ്ദേഹം കുറിച്ചു.  

മന്ത്രി എംബി രാജേഷിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

ഈ സന്തോഷവും ആഘോഷവും ഒന്ന് കണ്ടുനോക്കൂ. സരോജനി ചേച്ചിയുടെയും ശാന്തേച്ചിയുടെയും നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ ഉച്ചഭക്ഷണത്തിന്‌‌ ശേഷമുള്ള ഇടവേളയിൽ ആടിപ്പാടുകയാണ്‌. പതിറ്റാണ്ടുകൾക്ക്‌ ശേഷം വീണ്ടും സ്കൂളിലെത്തിയ ലക്ഷക്കണക്കിന്‌ കുടുംബശ്രീ പ്രവർത്തകർ ഇപ്പോളിതുപോലെ സന്തോഷത്തിമർപ്പിലാണ്‌. ആഘോഷത്തിനൊപ്പം കൂടുതൽ ഐക്യബോധവും ആശയദൃഢതയുമുള്ളവരായി അവർ മാറുന്നു‌. 'തിരികെ സ്കൂളിലേക്ക്'‌ ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിൽ ഇന്ന് മലപ്പുറം ജില്ലയിലെ മക്കരപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പകർത്തിയതാണ്‌ ഈ ദൃശ്യങ്ങൾ. രണ്ട്‌ ഘട്ടങ്ങളിലായി ഇതിനകം 6,14,752 പേർ ക്യാമ്പയിന്റെ ഭാഗമായി എന്നത്‌ അഭിമാനകരമായ നേട്ടമാണ്‌. സരോജനി ചേച്ചിയും ശാന്തേച്ചിയുമുൾപ്പെടെ വിദ്യാർത്ഥികളായി സ്കൂളിൽ വീണ്ടുമെത്തിയ എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും സ്നേഹാഭിവാദ്യങ്ങൾ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെ കഴുതുരുട്ടിയിൽ വെച്ച് പെട്രോൾ തീർന്നു, 15കാരൻ ഓടിയൊളിച്ചത് വനത്തിനുള്ളിൽ; കയ്യോടെ പിടികൂടി പൊലീസ്
ഒരാഴ്ച്ചയായി എംവിഡി ഓഫിസിൽ വൈദ്യുതി മുടക്കം, 3 മാസമായി ബില്ല് അടച്ചിട്ടില്ലെന്ന് കെഎസ്ഇബി; കുടിശ്ശിക ഒരു ലക്ഷത്തോളം രൂപ