ഗാര്‍ഹിക പീഡനം; രണ്ടാം ഭാര്യയും വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

Published : Nov 02, 2022, 08:39 AM IST
ഗാര്‍ഹിക പീഡനം; രണ്ടാം ഭാര്യയും വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

ശരത്തിൽ നിന്നു നിരന്തരം മാനസികപീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടു.

വാഗമണ്‍: ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമൺ കോലാഹലമേട് ശംങ്കുശേരിൽ ശരത്ത് ശശികുമാർ (31)നെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ പന്ത്രണ്ടാം തീയതിയാണ് ശരത്തിന്‍റെ ഭാര്യ രമ്യ എന്ന് വിളിക്കുന്ന ശരണ്യ (20) ആത്മഹത്യ ചെയ്തത്. ശരത്തിന്‍റെ രണ്ടാം ഭാര്യയാണ് വാഗമൺ പാറക്കെട്ട് സ്വദേശിയായ  ശരണ്യ.

ഗാർഹിക പീഡനത്തെ തുടർന്നാണ് ശരണ്യ മരിച്ചതെന്ന് തുടക്കത്തില്‍ തന്നെ പരാതി ഉയർത്തിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ശരത്തിൽ നിന്നു നിരന്തരം മാനസികപീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടു. തുടര്‍ന്ന് പരാതിയിൽ കഴമ്പുണ്ടന്ന് മനസിലായതോടെ പൊലീസ് ശരത്തിനെ അറസ്റ്റ് ചെയ്തു.

ഒരു വർഷം മുമ്പാണ് ശരത്തിന്‍റെ ശരണ്യയുടെയും വിവാഹം നടന്നത്. ശരത്തിന്‍റെ ആദ്യ ഭാര്യയും ആത്മഹത്യ ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത ശരത്തിനെ പൊലീസ് പീരുമേട് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Read More : ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ 18കാരൻ പിടിയിൽ; പോക്സോ പ്രകാരം കേസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പെട്ടു പെട്ടു പെട്ടു'! ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും