11 ലക്ഷത്തിന്‍റെ നിരീക്ഷണ ക്യാമറകള്‍; അറ്റകുറ്റപ്പണിയില്ലാതെ കണ്ണടച്ചു, അലസത കാട്ടി കട്ടപ്പന നഗരസഭ 

Published : Nov 02, 2022, 01:18 AM IST
11 ലക്ഷത്തിന്‍റെ നിരീക്ഷണ ക്യാമറകള്‍; അറ്റകുറ്റപ്പണിയില്ലാതെ കണ്ണടച്ചു, അലസത കാട്ടി കട്ടപ്പന നഗരസഭ 

Synopsis

നഗരത്തിൽ നടക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും കുറ്റക്കാരെ പിടികൂടുകയും  മാലിന്യം നിക്ഷേപിക്കുന്നവരെ പിടൂകൂടാനും ലക്ഷ്യമിട്ടായിരുന്നു നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. 

കട്ടപ്പന നഗരസഭ ലക്ഷങ്ങൾ മുടക്കി ടൗണിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ രണ്ടു വർഷത്തിലധികമായി പ്രവർത്തിക്കുന്നില്ല. യഥാ സമയം അറ്റകുറ്റപ്പണി നടത്താത്തതാണ് ക്യാമറകൾ പ്രവർത്തന രഹിതമാകാൻ കാരണം. ഇതോടെ കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കാനാതെ പോലീസ് ബുദ്ധിമുട്ടുകയാണ്. 2018 ഏപ്രിൽ മാസമാണ് കട്ടപ്പന നഗരസഭ 11 ലക്ഷം രൂപ മുടക്കി ടൗണിൻറെ 16 കേന്ദ്രങ്ങളിലായി 32 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. 

പൊലീസ് സ്റ്റേഷനിൽ കൺട്രോൾ യൂണിറ്റ് സ്ഥാപിച്ച് നിരീക്ഷണത്തിന് സൗകര്യവും ഒരുക്കി. നഗരത്തിൽ നടക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും കുറ്റക്കാരെ പിടികൂടുകയുമായിരുന്നു ലക്ഷ്യം. മാലിന്യം നിക്ഷേപിക്കുന്നവരെ പിടൂകൂടാനും ലക്ഷ്യമിട്ടിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ക്യാമറകളില്‍ പലതും കണ്ണടച്ചു. ചിലതൊക്കെ ഇപ്പോൾ കാടുമൂടിക്കിടക്കുകയാണ്. പ്രവർത്തിക്കാതായതോടെ കൺട്രോൾ റൂമുമായുള്ള ബന്ധവും വിച്ഛേദിച്ചു. നാട്ടുകാരും പൊലീസും പലതവണ ആവശ്യപ്പെട്ടിട്ടും ക്യാമറകൾ പുന:സ്ഥാപിക്കാൻ കട്ടപ്പന നഗരസഭ തയ്യാറാകുന്നില്ല.

സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെയായിരുന്നു ക്യാമറകൾ സ്ഥാപിച്ചത്. വാർഷിക അറ്റകുറ്റപ്പണികൾ നടത്താൻ ഇവരുമായി കരാർ ഉണ്ടായിരുന്നില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമായത്. കുറ്റകൃത്യങ്ങളോ അപകടമോ നടന്നാൽ ഇപ്പോൾ സ്വകാര്യ സ്ഥാപനങ്ങളെയാണ് പോലീസ് ആശ്രയിക്കുന്നത്. പല സ്ഥാപനങ്ങളിലെയും ക്യാമറകൾ റോഡിലേക്ക് തിരിച്ചു വയ്ക്കാറില്ലാതിനാൽ പലപ്പോഴും ആവശ്യമായ ദൃശ്യങ്ങൾ കിട്ടാറുമില്ല. കോടതി കേറേണ്ടി വരുമെന്ന് പേടിച്ച് പലരും ദൃശ്യങ്ങൾ കൈമാറാൻ മടികാട്ടുന്നതും പോലീസിന് പ്രതിസന്ധിയാകുന്നുണ്ട്.

സംസ്ഥാനത്തെ എല്ലാ സി.സി.ടി.വികളും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കിയത് രണ്ട് ദിവസം മുന്‍പാണ്. എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂര്‍ണ്ണമായും സി.സി.ടി.വി പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  പൊലീസ് ഏകോപിപ്പിക്കുമെന്നും  ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുളള ക്ലോസ് സര്‍ക്യൂട്ട് റ്റി.വി ക്യാമറകളുടെയും ഓഡിറ്റിംഗ് നടത്താനും പൊലീസ് തീരുമാനം ആയിരുന്നു.   പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സി.സി.റ്റി.വി ക്യാമറകളുടെ വിവരങ്ങള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ ശേഖരിച്ച് സൂക്ഷിക്കും. പൊലീസിന്‍റെ ക്യാമറകളില്‍ പ്രവര്‍ത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാകാന്‍ നടപടി സ്വീകരിക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു.

PREV
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്