
തിരുവനന്തപുരം: പാങ്ങോട് കരുമൺകോട് ഭാര്യയെ വനത്തിലേക്ക് കൊണ്ട് പോയി ക്രൂരമായി ആക്രമിച്ച് ഭർത്താവ്. പാലോട് സ്വദേശി ഷൈനിക്കാണ് പരിക്കേറ്റത്. ഭർത്താവ് സോജിയെ പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരുവർഷമായി ഇരുവരും പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രശ്നങ്ങൾ തീർക്കാമെന്ന് ഫോണിലൂടെ പറഞ്ഞ് ഭാര്യയെ സോജി വിളിച്ചുവരുത്തുകയായിരുന്നു. ബൈക്കിൽ വനത്തിലേക്ക് കൊണ്ട് പോയശേഷം ചുറ്റികയും വെട്ടുകത്തിയും കൊണ്ട് ആക്രമിക്കുകയായിരുന്നു. അക്രമം കണ്ട നാട്ടുകാരാണ് സോജിയെ തടഞ്ഞുവെച്ച് പൊലീസിൽ അറിയിച്ചത്. ഷൈനി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്.
അമീബിക് മസ്തിഷ്കജ്വരം: നിരീക്ഷണത്തിലുള്ള 4 കുട്ടികളുടെ പരിശോധന ഫലം പുറത്ത്, എല്ലാവരും നെഗറ്റീവ്
'കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ല'; പ്രത്യേക പരിഗണന നല്‍കിയില്ലെന്നും സുപ്രീംകോടതി